Latest NewsNewsInternational

മലാലയ്ക്ക് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം

നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി ലണ്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിദുരം സ്വന്തമാക്കി. ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മലാല ബിരുദദാനച്ചടങ്ങിന്റെ ചിത്രങ്ങൾ മലാലപങ്കുവെച്ചത്. ബിരുദദാനച്ചടങ്ങിന്റെ ഭാഗമായി ധരിച്ച തൊപ്പിയും കോട്ടും അണിഞ്ഞ് മാതാപിതാക്കൾക്കൊപ്പവും ഭർത്താവ് അസ്സർ മാലിക്കിനൊപ്പവും നിൽക്കുന്ന ചിത്രങ്ങളാണ് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ജന്മനാടായ പാകിസ്താനിൽ പെൺകുട്ടികളുടെ വിദ്യഭ്യാസത്തിനുവേണ്ടി പ്രവർത്തിച്ചതിന് ഒൻപത് വർഷം മുമ്പ് ഭീകരസംഘടനയായ താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറ്റുകയായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അംഗം അസ്സർ മാലിക്കുമായുള്ള മലാലയുടെ വിവാഹം നവംബർ ഒൻപതിനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button