Latest NewsIndiaNewsLife StyleSex & Relationships

കുടുംബസ്ഥരായ പുരുഷന്മാർ കോണ്ടം ഉപയോഗിക്കുന്നില്ല, ഗർഭം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നത് പത്തിലൊരാൾ മാത്രം: പഠനം

പ്ലാൻ ചെയ്തതുപോലെ പലർക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരാറുണ്ട്. കുടുംബജീവിതത്തിൽ നടക്കുന്ന ലൈംഗികബന്ധങ്ങളിൽ സംഭവിക്കുന്ന അവിചാരിത ഗർഭം പലരുടെടെയും പല പ്ലാനുകളും തകർക്കും. പെട്ടന്നുള്ള ഗർഭം ഒരു കുടുംബത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഒന്നാണ്. അതൊഴിവാക്കാനാണ് കോണ്ടം ധരിക്കാൻ വിദഗ്ധർ പറയുന്നത്. അവിചാരിതമായ ഗർഭം ഉണ്ടാകാതിരിക്കാനാണ് പുരുഷൻ കോണ്ടം ധരിക്കണമെന്നും സ്ത്രീ ഗർഭനിരോധന ഉപാധികൾ ഏതെങ്കിലും സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്.

അടുത്തിടെ നടന്ന അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ സൂചിപ്പിക്കുന്നത് ഗര്ഭധാരണം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകൾക്ക് ആണെന്നാണ്. ഇത്തരം തീരുമാനം സ്ത്രീകളുടെ മേൽ അടിച്ചെല്പിക്കപ്പെടുകയാണ്. കുടുംബ ജീവിതത്തിന്റെ ഭാഗമായി, സെക്സിൽ ഏർപ്പെടുന്ന വേളയിൽ കോണ്ടം ധരിച്ച്, ഗർഭം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വെറും 10 ശതമാനം പുരുഷന്മാർ ആണ്. പത്തിൽ ഒരു പുരുഷനാണ് കോണ്ടം ഉപയോഗിക്കുന്നത്. അതേസമയം, ഗർഭം ഒഴിവാക്കാൻ വേണ്ടി പത്തിൽ നാലു സ്ത്രീകളെങ്കിലും ശ്രമിക്കാറുണ്ട്.

Also Read:മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതിയുമായി സംസ്ഥാനനേതൃത്വം

ഇന്ത്യയിലെ 9.5% പുരുഷന്മാർ മാത്രം കോണ്ടം ധരിക്കാൻ തയ്യാറായപ്പോൾ 37.9% സ്ത്രീകളാണ് സ്റ്റെറിലൈസേഷൻ ചെയ്യാൻ തയ്യാറായത്. ഇതിൽ തന്നെ നഗരങ്ങളിലെ കോണ്ടം ഉപയോഗം ഗ്രാമങ്ങളിലേതിനേക്കാൾ മെച്ചമാണ്. 7.6% ആണ് ഗ്രാമങ്ങളിലെ കോണ്ടം ഉപയോഗനിരക്കെങ്കിൽ, നഗരങ്ങളിൽ അത് 13.6% ആണ്. എന്നാൽ സ്റ്റെറിലൈസേഷന്റെ കാര്യത്തിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ കാര്യമായ അന്തരമില്ല എന്നും സർവേ പറയുന്നു. കണക്കുകൾ പ്രകാരം 38.7% സ്ത്രീകളാണ് ഗ്രാമങ്ങളിൽ സ്റ്റെറിലൈസ് ചെയ്യപ്പെട്ടത് എങ്കിൽ, നഗരങ്ങളിൽ അത് 36.3% ആണ്.

കോണ്ടത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിജ്ഞാനമില്ലായ്ക അല്ല പുരുഷന്മാരിൽ അതുപയോഗിക്കാനുള്ള മടിക്ക് കാരണമാവുന്നത് എന്നും സർവേ നിരീക്ഷിക്കുന്നു. എയിഡ്സ് വരുമെന്ന ആശങ്കയുടെ പേരിലാണ് കോണ്ടം ഉപയോഗിക്കപ്പെടുന്നത് എന്ന മിഥ്യാധാര പലർക്കും ഉണ്ട്. അതിനാൽ വിവാഹിതർ ഇത് വേണ്ടെന്ന് തീരുമാനിക്കുന്നു. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികസുഖം കുറയാൻ ഇടയാക്കും എന്നൊരു ധാരണയും പുരുഷന്മാർക്കിടയിലുണ്ട്. NFHS-4 സർവേ ഫലങ്ങൾ പറയുന്നത് 40% പുരുഷന്മാരും കരുതുന്നത്, സെക്സിൽ ഗർഭം ധരിക്കാതിരിക്കാനുളള ഉത്തരവാദിത്തം സ്ത്രീയുടെ മാത്രമാണ് എന്നാണ്. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മുറ്റ്രേജ ദ ഹിന്ദുവിനോട് വ്യക്തമാക്കിയതാണ് ഇക്കാര്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button