Latest NewsIndiaNewsInternational

ജാക്ക് ഡോർസി പടിയിറങ്ങുന്നു: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സി ഇ ഒ

ബോംബെ ഐഐടി ബിരുദധാരിയാണ് പരാഗ്

സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞു. പകരം ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സി ഇ ഒ ആയി സ്ഥാനമേൽക്കും. ബോംബെ ഐ ഐ ടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് പരാഗ്.

Also Read:ബാലൺ ദ്യോർ പുരസ്കാരം മെസ്സിക്ക്: പുരസ്കാരം നേടുന്നത് ഏഴാം തവണ

ജാക്കിന് കൃതജ്ഞതയും ആശംസകളും അറിയിക്കുന്നതായും പുതിയ ചുമതലയിൽ ആവേശഭരിതനാണെന്നും പരാഗ് അഗർവാൾ ട്വീറ്റ് ചെയ്തു. 2011ലാണ് പരാഗ് ട്വിറ്ററിൽ നിയമനം നേടിയത്. ഐഐടി ബിരുദത്തിന് പുറമെ സ്റ്റാൻഫോഡ് സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി നേടിയിട്ടുണ്ട്.

2022 വരെ ഡോർസി ട്വിറ്റർ ബോർഡിൽ ഉണ്ടാകും. നിലവിൽ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ ആണ് പരാഗ്. അദ്ദേഹം ഉടൻ പുതിയ ചുമതല ഏറ്റെടുക്കും.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അക്കൗണ്ട് പൂട്ടിയതുൾപ്പെടെ വിവാദപരമായ പല തീരുമാനങ്ങളും കൈക്കൊണ്ട സി ഇ ഒ ആണ് ജാക്ക് ഡോർസി. ഡോർസിയുടെ കാലത്തെ ട്വിറ്ററിന്റെ പല നിലപാടുകളും രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button