ErnakulamKeralaNattuvarthaLatest NewsNews

ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്: വൈറൽ കുറിപ്പ്

അനുപമ വിഷയത്തിൽ കേരളത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളും അനുപമയുടെ അച്ഛൻ ജയചന്ദ്രന് ഒപ്പമാണ്... പ്രത്യേകിച്ച് പെൺമക്കൾ ഉള്ള അച്ഛനമ്മമാർ..

കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണെന്ന് സുരേഷ് കുമാർ പറയുന്നു. പ്രണയം, വിവാഹം – വിവാഹ മോചനം, ലൈംഗികത, വിവാഹപൂർവ ലൈംഗികത, വിവാഹേതര ലൈംഗികത, ഗേ, ലെസ്ബിയൻ ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോഴും അനുപമ – അജിത്ത് വിവാദത്തിൽ ലവലേശം അവരെ പിന്തുണയ്ക്കാനില്ലെന്ന് സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

പ്രണയം നടിച്ച് ലൈംഗികതയ്ക്കായി അജിത്ത് ഒരുക്കിയ നാടകത്തിലെ ഒരു ഇരയാണ് അനുപമയെന്നും ആദ്യ ഭാര്യയുടെ യൗവ്വനം അവസാനിക്കാറായപ്പോൾ പുതിയ യുവതിയെ വരുതിയിലാക്കിയ ആളാണ് അജിത്ത് എന്നും സുരേഷ് കുമാർ ആരോപിച്ചു. ഞാൻ വയറ്റിലുണ്ടാക്കും പെണ്ണിന്റെ അപ്പൻ പേറെടുക്കണം കൊച്ചിനും തള്ളക്കും ചിലവിന് കൊടുക്കണം എന്നാരുന്നു ആ നിഷ്കളങ്കന്റെ ആറ്റിറ്റ്യൂഡ് എന്ന് സുരേഷ് കുമാർ കുറ്റപ്പെടുത്തി.

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പട്ടികജാതിക്കാർക്കെതിരായ അക്രമത്തിലും കേരളം നമ്പർ വൺ: നാഷണൽ ക്രൈം ബ്യുറോയുടെ കണക്കുകൾ നിരത്തി പട്ടികജാതി മോർച്ച

ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്… അനുപമ – അജിത്ത് വിഷയങ്ങളിൽ മാധ്യമ – നവ മാധ്യമങ്ങളിൽ പല വാർത്തകളും സമരാഘോഷങ്ങളും കണ്ടിട്ടും ഇതുവരെ പ്രതികരിക്കാതിരുന്നത് അവഗണിച്ച് ഒഴിവാക്കേണ്ട വിഷയം എന്ന നിലയിൽ കണ്ടതുകൊണ്ടാണ്… പ്രണയം, വിവാഹം – വിവാഹ മോചനം, ലൈംഗികത, വിവാഹപൂർവ ലൈംഗികത, വിവാഹേതര ലൈംഗികത, ഗേ, ലെസ്ബിയൻ ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോഴും അനുപമ – അജിത്ത് വിവാദത്തിൽ ലവലേശം അവരെ പിന്തുണയ്ക്കാനില്ല..

ഈ വിഷയത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനൊപ്പം മാത്രമാണ് .. അത് അയാൾ CPIM പ്രവർത്തകനായതു കൊണ്ടോ മണമറഞ്ഞ പ്രമുഖ CPM നേതാവിന്റെ മകനായതു കൊണ്ടോ അല്ല. രണ്ട് പെൺമക്കളുടെ പിതാവായ അദ്ദേഹം മക്കളുടെ നല്ല ഭാവിക്കായി എടുത്ത നിലപാടിനോടുളള ഐക്യപ്പെടൽ ആണ്. ഈ വിവാദങ്ങളുടെ തുടക്കത്തിൽ വളരെ
യാദൃശ്ചികമായിട്ടാണ് ജയചന്ദ്രനെ നേരിൽ കണ്ടത്. റിട്ടയേർഡ് ADGP ജയരാജ് സാറിനെ കാണാൻ വേണ്ടി പോയപ്പോൾ സാറുമായുള്ള സംഭാഷണത്തിനിടയിൽ സാറിന്റെ അയൽവാസിയായ ജയചന്ദ്രന്റെ മകളുടെ വിഷയം കടന്നുവന്നു. അവിടന്ന് മടങ്ങുമ്പോൾ ജയചന്ദ്രനെ കൂടി കണ്ട് സംസാരിച്ചു. നിറകണ്ണുകളുമായി സംസാരിച്ച ജയചന്രന്റെ മുഖം മറക്കാൻ കഴിയില്ല.

ഞാനും രണ്ട് പെൺ മക്കളുടെ പിതാവാണ്.. ജയചന്ദ്രൻ നേരിട്ടതുപോലെ ഒരു ദുര്യോഗം ഒരു പിതാവിനും സംഭവിക്കരുത്… ജയചന്ദ്രന്റേത് ദുരഭിമാനത്തിന്റെ പ്രശ്നമായിരുന്നില്ല. മറിച്ച് മകളുടെ ഭാവി ഇരുളടയുന്നതിന്റെ പ്രശ്നങ്ങൾ ആയിരുന്നു.. എല്ലാവരും ജയചന്ദ്രനെ ക്രൂരനായ പിതാവായി ചിത്രീകരിച്ച് വേട്ടയാടുമ്പോൾ വിവാഹം കഴിപ്പിച്ചയച്ച മൂത്ത മകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതത്തോടെ ആണെന്നും ജയചന്ദ്രൻ വ്യക്തമാക്കിയിരുന്നു. അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകിയാണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്.

പട്ടികജാതിക്കാർക്കെതിരായ അക്രമത്തിലും കേരളം നമ്പർ വൺ: നാഷണൽ ക്രൈം ബ്യുറോയുടെ കണക്കുകൾ നിരത്തി പട്ടികജാതി മോർച്ച

ഏതു വെല്ലുവിളികളെയും നേരിടാൻ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളർത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു… അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതൻ ആയിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്…

ഈ സാഹചര്യത്തിൽ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയിൽ നിങ്ങൾ പൂർണമായും തകർന്നുപോകില്ലേ? എല്ലാ ധൈര്യവും സംഭരിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് താൻ ശ്രമിച്ചത്. കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുമ്പോൾ അനുപമ എട്ടുമാസം ഗർഭിണിയായിരുന്നു. അന്നവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. ആസമയത്ത് ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു…

യുവാക്കളുടെ മരണത്തിനു പിന്നില്‍ വ്യാജമദ്യമല്ല, മറ്റെന്തോ രാസവസ്തു : മരണത്തില്‍ ദുരൂഹത

പ്രസവിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞു… പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിർത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ? കുഞ്ഞിനെ നൽകാനുള്ള അവളുടെ തീരുമാനത്തെ ഞാൻ പിന്തുണച്ചു. ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അത് തടയാൻ ഞാൻ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. ഇതിൽ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല.

അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങൾ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകു – അദ്ദേഹം പറഞ്ഞു…. ഈ നിലപാടുകളിൽ എന്തായിരുന്നു തെറ്റ് ?
പ്രായപൂർത്തിയായ അനുപമയും അജിത്തും പ്രസവമെടുക്കലും കുഞ്ഞിന്റെ പരിപാലനവും ഒക്കെ അനുപമയുടെ വയസായ മാതാപിതാക്കളുടെ ചിലവിൽ നടത്തിയെടുത്തു.
പ്രായപൂർത്തിയായ വ്യക്തികൾ സ്വതന്ത്രരാണ്. അത് അച്ഛനായാലും മകളായാലും. കൊച്ചിനെ നോക്കേണ്ട ചുമതല അവർക്കാരുന്നു. അനുപമ ഗർഭിണിയായി എന്നറിഞ്ഞ അജിത്ത് അനുപമയെ അനുപമയുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി സംരക്ഷിച്ച് സ്വന്തം ചിലവിൽ പ്രസവവും പ്രസവാനന്തര ശുശ്രൂഷയും നടത്തി അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കണമായിരുന്നു.. .

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് ആഴ്ച്ചയിൽ നാലു വിമാന സർവ്വീസുകൾ നടത്തുമെന്ന് എമിറേറ്റ്‌സ്

ഞാൻ വയറ്റിലുണ്ടാക്കും പെണ്ണിന്റെ അപ്പൻ പേറെടുക്കണം കൊച്ചിനും തള്ളക്കും ചിലവിന് കൊടുക്കണം എന്നാരുന്നു ആ നിഷ്കളങ്കന്റെ ആറ്റിറ്റ്യൂഡ് … അനുപമയുടെ അവസ്ഥ അനുപമയെ പിന്തുണയ്ക്കുന്നവരുടെ മകൾക്കോ, സഹോദരിയ്ക്കോ മറ്റ് ബന്ധുക്കൾക്കോ ഉണ്ടായാൽ അവർ എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു. ? ഇരട്ടത്താപ്പുകളുടെ അപ്പോസ്തലൻമാർ ആയി മാറും.. ഏതൊരു രക്ഷിതാവും സ്വന്തം മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി നല്ല കരിയർ നേടി നല്ല നിലയിൽ ജീവിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവർ ആണ്. അജിത് – അനുപമ വിഷയത്തിൽ ഒരു പാട് ഇരകൾ ഉണ്ട്.. ജയചന്ദ്രനും ഭാര്യയും അവരുടെ മൂത്ത മകൾ, അതിനെല്ലാം മേലെ അജിത്ത് വിവാഹ മോചനം നേടിയ അജിത്തിന്റെ മുൻ ഭാര്യ…

മറ്റൊരു വ്യക്തിയുടെ ഭാര്യയും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്ന സ്ത്രീയെ ആ ബന്ധത്തിൽ നിന്ന് ഒഴിവാക്കിയെടുത്ത് വിവാഹം കഴിച്ച് വർഷങ്ങളായി ഭാര്യാ- ഭർത്താക്കൻമാർ ആയി ജീവിച്ചവർ ആണ് അജിത്ത് .. ഇപ്പോൾ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആ സ്ത്രീയുമായുള്ള വിവാഹ ബന്ധം ഒഴിവാക്കിയെടുത്തു. എന്നിട്ട് പുതിയ മേച്ചിൽപ്പുറം തേടിപ്പോയി… അജിത്ത് കൈവിട്ട വീട്ടുകാരും ബന്ധുക്കളും മുന്നേ കൈയൊഴിഞ്ഞ ആ സ്ത്രീയുടെ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങിനെ ആയിരിക്കും… ? മുസ്ലിം സ്ത്രീ ആ കെട്ടുപാടുകളിൽ നിന്നാണ് ഹിന്ദുവായ അജിത്തിനെ പുനർ വിവാഹം ചെയ്തത്. അതോടെ കുടുംബ – സ്വന്തബന്ധങ്ങൾ അറ്റു.. ഉപയോഗിച്ച് മടുത്ത് കഴിഞ്ഞപ്പോൾ അജിത്ത് നിഷ്ക്കരുണം വലിച്ചെറിയപ്പെട്ട ആ സ്ത്രീയുടെ പ്രശ്നങ്ങൾ എന്തേ ആർക്കും വിഷയമാകുന്നില്ല.. ?

ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ

പ്രണയം നടിച്ച് ലൈംഗികതയ്ക്കായി അജിത്ത് ഒരുക്കിയ നാടകത്തിലെ ഒരു ഇരയാണ് അനുപമ… ആദ്യ ഭാര്യയുടെ യൗവ്വനം അവസാനിക്കാറായപ്പോൾ പുതിയ യുവതിയെ വരുതിയിലാക്കിയ ആളാണ് അജിത്ത്.. അതും മറ്റൊരുത്തന്റെ ഭാര്യയും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയെ ആ വിവാഹ ബന്ധം വേർപ്പെടുത്തിച്ച് പുനർവിവാഹം കഴിക്കുകയായിരുന്നു. എന്നിട്ടിപ്പോൾ ആ സ്ത്രീയെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും വിവാഹ മോചനം നേടിയതിന് ശേഷം അനുപമയ്ക്ക് ഒപ്പം ജീവിക്കുന്നു. ആദ്യ വിവാഹ ബന്ധം നിലനിൽക്കേ, ആ സ്ത്രീയ്ക്ക് ഒപ്പം ജീവിച്ചു കൊണ്ടാണ് അജിത്ത് അനുപമയുമായി പ്രണയം നടിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും അനുപമ ഗർഭിണിയാകുന്നതും. അത്തരമൊരാൾ ചെയ്ത ചെറ്റത്തരത്തിന് അവൻ ദളിതനായതിന്റെ പേരിൽ അവന്റെ ദളിത് സ്വത്വത്തിൽ കെട്ടി ന്യായീകരിക്കാൻ ശ്രമിക്കുന്നത് തെമ്മാടിത്തരമാണ് .. ദളിതരാരും അന്തസ്സ് കെട്ട അസാന്മാർഗ്ഗിക രീതിയിൽ ജീവിക്കുന്നവരല്ല..

പിൻകുറി : അനുപമയുടെ അച്ഛൻ അന്തരിച്ച പ്രമുഖ CPIM നേതാവിന്റെ മകനും CPM ന്റെ പ്രാദേശിക നേതാവായതു കൊണ്ട് മാത്രമാണ് മാധ്യമങ്ങളും അമാനവ – അനാക്രി – പോമോ – ചില ദലിത് സ്വത്വവാദികളും മൗദൂദികളും അനുപമയെ പിന്തുണക്കാനും ഏറ്റെടുക്കാനും ആഘോഷിക്കാനും രംഗത്ത് വന്നത്… മാധ്യമങ്ങൾ മത്സരിച്ച് വാർത്തകൾ നൽകി ഉഴുതു മറിച്ചിട്ടും ഇതൊന്നും കേരളത്തിന്റെ മഹാ ഭൂരിപക്ഷത്തിന്റെയും ഒരു പരിഗണനാ വിഷയം പോലുമായില്ല… മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതനുസരിച്ച് കാര്യങ്ങൾ നടക്കുമായിരുന്നു എങ്കിൽ പിണറായി വിജയൻ ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രിയേ ആകില്ലായിരുന്നു.. 2020 ജൂലൈ മുതൽ നിയമസഭാ വോട്ടെടുപ്പ് കഴിയുന്നതു വരെ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തകൾ ജനങ്ങൾ മുഖവിലയ്ക്ക് എടുത്തിരുന്നു എങ്കിൽ പിണറായി വിജയൻ ഇന്ന് പ്രതിപക്ഷ നേതാവായി ഇരിക്കുമായിരുന്നു… അനുപമ വിഷയത്തിൽ കേരളത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളും അനുപമയുടെ അച്ഛൻ ജയചന്ദ്രന് ഒപ്പമാണ്… പ്രത്യേകിച്ച് പെൺമക്കൾ ഉള്ള അച്ഛനമ്മമാർ..

shortlink

Related Articles

Post Your Comments


Back to top button