Latest NewsNewsInternational

ഒമിക്രോണിന്റെ ഉത്ഭവവും ഞെട്ടിക്കുന്ന വിവരങ്ങളും കണ്ടെത്തിയത് സ്വകാര്യ ലാബ് മേധാവി

കേപ്ടൗണ്‍ : കൊവിഡ് വൈറസിന് രൂപാന്തരം പ്രാപിച്ച് പുറത്തുവന്ന ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. കൊവിഡിനെ ഒരുവിധം പിടിച്ചുകെട്ടിയെന്ന ആശ്വാസത്തിലായിരുന്നു മിക്ക രാജ്യങ്ങളും.  എന്നാല്‍ ഒമിക്രോണ്‍ വൈറസ് തിരിച്ചറിഞ്ഞതോടെ ലോകം നിശ്ചലമായി എന്നു തന്നെ പറയാം. സ്വകാര്യ ലാബ് മേധാവിയാണ് ഈ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

Read Also : കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ ഒരുവിഭാഗം

റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ,

‘നവംബര്‍ 19, വെള്ളിയാഴ്ച, സൗത്ത്ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയന്‍സില്‍ പതിവ് കൊറോണ സാമ്പിള്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സയന്‍സ് മേധാവിയായ റാക്വല്‍ വിയാന. എട്ട് കൊറോണ വൈറസ് സാമ്പിളുകളുടെ ജീനുകളായിരുന്നു ആ സമയത്ത് അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ സാമ്പിളുകളില്‍ കണ്ട കാഴ്ച അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ലാന്‍സെറ്റ് ലബോറട്ടറിയില്‍ പരിശോധിച്ച ഈ സാമ്പിളുകളെല്ലാം തന്നെ വലിയ രീതിയില്‍ പരിവര്‍ത്തനം സംഭവിച്ചവയായിരുന്നു. വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലും വലിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. വൈറസിന്റെ ഘടനയില്‍ സംഭവിച്ച മാറ്റം തന്നേ സ്തബ്ധയാക്കി കളഞ്ഞുവെന്നാണ് റാക്വല്‍ പറയുന്നത്. തന്റെ പരിശോധനയില്‍ എന്തോ കുഴപ്പം വന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങിനെയല്ലെന്ന് പിന്നീട് മനസിലായി. വൈറസിലുണ്ടായ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോവുകയാണെന്ന ചിന്ത മനസിലേക്ക് വന്നുവെന്നും റാക്വല്‍ പറഞ്ഞു’.

:ഉടനെ തന്നെ റാക്വല്‍ ജൊഹന്നാസ്ബര്‍ഗിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസിലെ സഹപ്രവര്‍ത്തകനും, ജീന്‍ സീക്വന്‍സറുമായ ഡാനിയേല്‍ അമോക്കോയെ ഫോണ്‍ ചെയ്തു. എന്നാല്‍ അദ്ദേഹത്തോട് കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന് പോലും അറിയാത്ത രീതിയില്‍ റാക്വല്‍ ഭയപ്പെട്ടുപോയിരുന്നു. കാരണം കൊറോണയുടെ പുതിയൊരു വകഭേദമാണ് ഉണ്ടായിരിക്കുന്നത് റാക്വല്‍ പറയുന്നു. റാക്വലിന്റെ ഭയം ശരി വയ്ക്കുന്ന രീതിയിലായിരുന്നു പീന്നീട് നടന്ന കാര്യങ്ങള്‍. കൊറോണയുടെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. വാക്സിനേഷന്‍ എടുത്തവരെ പോലും ഒമിക്രോണ്‍ അതിവേഗം ബാധിച്ചു. ആഫ്രിക്കയില്‍ ധാരാളം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ അടച്ചു. പക്ഷേ അപ്പൊഴേക്കും ഒമിക്രോണ്‍ കൂടുതല്‍ ദേശങ്ങളിലേക്ക് എത്തിയിരുന്നു. റാക്വിലിന്റെ മുന്നിലെത്തിയ എട്ട് സാമ്പിളുകളിലും കണ്ടത് കൊറോണയുടെ വകഭേദം വന്ന രൂപമായിരുന്നു. ആദ്യഘട്ടത്തില്‍ റാക്വലിന്റെ സഹപ്രവര്‍ത്തകര്‍ പോലും ഇത് വിശ്വസിച്ചിരുന്നില്ല. റാക്വിലിന് പറ്റിയ തെറ്റാണെന്നാണ് അവരെല്ലാം കരുതിയത്. എന്നാല്‍ കാര്യം ബോധ്യപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു. എട്ട് സാമ്പിളുകളും വകഭേദം വന്ന രൂപമായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തിയ മറ്റൊരു വസ്തുത. കാരണം ഒമിക്രോണ്‍ ഇപ്പോള്‍ തന്നെ പടര്‍ന്നുവെന്നതിന്റെ സൂചനയായിരുന്നു അത്’.

അതേ ദിവസം തന്നെ എന്‍.ഐ.സി.ഡി അംഗങ്ങള്‍ ഈ വിവരം ആരോഗ്യ വകുപ്പിനേയും രാജ്യത്തുള്ള എല്ലാ ലാബുകളേയും അറിയിച്ചു. ഇതോടെ സമാന പരിശോധനാ ഫലവുമായി കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങി. ബോട്സ്വാനയിലും ഹോങ്കോങ്ങിലും എല്ലാം ഒരേ ജീന്‍ സീക്വന്‍സ് ഉള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് മനസിലായതോടെ നവംബര്‍ 24ന് എന്‍.ഐ.സി.ഡി അധികാരികളും ആരോഗ്യവകുപ്പും ചേര്‍ന്ന് ഈ വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button