KeralaLatest NewsNews

സംഘികളും സഖാക്കളും ചേര്‍ന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ നാടകങ്ങളാണ് ‘നര്‍കോട്ടിക്-ഹലാല്‍’ വിവാദങ്ങള്‍

റഹീം ഡിഫി ഷംസീറാദികളും ഈ അസംബന്ധ നാടകത്തിലെ മികച്ച നടന്മാരാണെന്നും ബഷീര്‍ വെള്ളിക്കോത്ത്

കാസര്‍ഗോഡ്: സംഘികളും സഖാക്കളും ചേര്‍ന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അസംബന്ധ നാടകങ്ങളാണ് സ്‌കോളര്‍ഷിപ്പ് വിവാദം, നാര്‍ക്കോട്ടിക് ജിഹാദാരോപണം, ഹലാല്‍ വിവാദം എന്നിവ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന ആരോപണവുമായി സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സിലറും മുന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത്.

Read Also : ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’: റീലിസിന് അവധിപ്രഖ്യാപിച്ച് കമ്പനി, ജീവനക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കി എംഡി

ബഷീര്‍ വെള്ളിക്കോത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം…

‘മുസ്ലിം ന്യൂനപക്ഷത്തിന്റെ സ്വത്വവും അവര്‍ രാഷ്ട്രീയ ശക്തിയിലൂടെയും സൗഹൃദാന്തരീക്ഷം കാത്തു സൂക്ഷിച്ചും നേടിയെടുത്ത അവകാശാനുകൂല്യങ്ങളും കവര്‍ന്നെടുക്കാന്‍ സംഘികളും സഖാക്കളും ചേര്‍ന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അസംബന്ധ നാടകങ്ങളാണ് കേരളത്തിലിപ്പോള്‍ തിമര്‍ത്താടുന്നത്. സ്‌കോളര്‍ഷിപ്പ് വിവാദം, നാര്‍ക്കോട്ടിക് ജിഹാദാരോപണം, ഹലാല്‍ വിവാദം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളിലും ഈ സഖ്യത്തിന്റെ ഒളി അജണ്ടയാണ് പുറത്ത് വരുന്നത്’.

‘ഹലാലല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ പട്ടികയില്‍ സംഘികള്‍ പ്രഥമ സ്ഥാനം നല്‍കിയ പാരഗണില്‍ പോയി ഭുജിച്ച് ഫോട്ടോ പോസ്റ്റുകയും വിവാദമായി തീര്‍ന്നിട്ടില്ലാത്ത പന്നി ഇറച്ചി വിളമ്പുകയും ഹലാല്‍ ബോര്‍ഡ് വെക്കരുതെന്നാഹ്വാനം ചെയ്യുകയും ചെയ്ത റഹീം ഡിഫി ഷംസീറാദികളും ഈ അസംബന്ധ നാടകത്തിലെ മികച്ച നടന്മാരാണ്’ .

‘മാസങ്ങള്‍ കഴിഞ്ഞും മൗനം ഭജിക്കുന്ന മുഖ്യന്റെ വൈകിയ ഗീര്‍വാണങ്ങള്‍ അദ്ദേഹത്തിന്റെ അമേദ്യം അമൃതായി ഭുജിക്കുന്ന മാപ്പിള സഖാക്കളേ സമാധാനിപ്പിക്കാനുള്ള അടവു മാത്രം. സ്‌കോളര്‍ഷിപ്പ് അനുപാതം കവര്‍ന്നതും, പൗരത്വ വിരുദ്ധ സമരങ്ങള്‍ക്കെതിരെ കൈക്കൊണ്ട കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം വിഴുങ്ങിയതും, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതും, നടപടിക്രമങ്ങള്‍ യഥാ സമയത്ത് ചെയ്യാത്തതിനാല്‍ പതിനായിരക്കണക്കിന് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നതുമെല്ലാം ഈ വിവാദത്തിന്റെ മറവില്‍ സംഘി സഖാവ് കൂട്ടുകെട്ടിന്റെ അജണ്ടാ പൂര്‍ത്തീകരണമാണ്’. ബഷീര്‍ വെള്ളിക്കോത്ത് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button