KozhikodeLatest NewsKeralaNattuvarthaNews

കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡിഎൻഎയിൽ ദേശവിരുദ്ധതയുണ്ട്, ഇടത്– ജിഹാദി സഖ്യത്തിന്റെ പരീക്ഷണ ശാലയായി കേരളത്തെ മാറ്റാൻ ശ്രമം

കോഴിക്കോട്: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡിഎൻഎയിൽ ദേശവിരുദ്ധതയുണ്ടെന്നും കേരളം ഇപ്പോൾ ഒരു അഗ്നിപർവതത്തിനു മുകളിലാണെന്നും വ്യക്തമാക്കി ബിജെപി ദേശീയനിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.

ഇന്ത്യാ വിരുദ്ധതയുടെ രാഷ്ട്രീയമാണ് സിപിഎമ്മും എസ്ഡിപിഐയും ഉയർത്തിപ്പിടിക്കുന്നതെന്നും ഇടത്–ജിഹാദി സഖ്യത്തിന്റെ പരീക്ഷണശാലയായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും കൃഷ്ണദാസ് ആരോപിച്ചു. പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജുവിന്റെ കൊലപാതകികളെ പിടിക്കാത്തത് പൊലീസിനു കഴിയാത്തതു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

1920 ൽ ടാഷ്കന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപമെടുത്ത യോഗത്തിൽ ഇന്ത്യാവിരുദ്ധരാണ് പങ്കെടുത്തതെന്നും രാജ്യാന്തര തലത്തിൽ ഇന്ത്യക്കെതിരെ രൂപപ്പെട്ടിട്ടുള്ളഅവിശുദ്ധ അച്ചുതണ്ടിൽ ചൈനയ്ക്കും പാക്കിസ്ഥാനും തുല്യ പങ്കുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button