Latest NewsNewsIndiaCrime

വാങ്ങിയ പണം തിരികെ നല്‍കിയില്ല: ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അപമാനിതനായ കുട്ടി മാര്‍ക്കറ്റില്‍ നിന്ന് കീടനാശിനി വാങ്ങി കഴിക്കുകയായിരുന്നു

ഭുവനേശ്വര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16 വയസുള്ള വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയില്‍ ഭോജ്പൂരിലെ ബിആര്‍ജി പ്ലസ്ടു കോളേജിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.

Read Also : തൃക്കാക്കര നഗരസഭ കയ്യാങ്കളി: സിപിഐ നേതാവും കോണ്‍ഗ്രസ് കൗണ്‍സിലറും അറസ്റ്റില്‍

ജമന്‍കിര കോളേജിലെ വിരമിച്ച അധ്യാപകനില്‍ നിന്ന് വിദ്യാര്‍ത്ഥി 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം തിരിച്ച് നല്‍കണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാര്‍ത്ഥി പണം കൊടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് അധ്യാപകന്‍ തിങ്കളാഴ്ച കുട്ടി പഠിക്കുന്ന ബിആര്‍ജി കോളേജിലെത്തി ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.

മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അപമാനിതനായ കുട്ടി മാര്‍ക്കറ്റില്‍ നിന്ന് കീടനാശിനി വാങ്ങി കഴിക്കുകയായിരുന്നു. കുച്ചിന്ദ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button