Latest NewsIndiaNews

വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ

പോസിറ്റീവായാൽ ഐസലേഷനിൽ ചികിത്സ. സാംപിൾ ജനിതക പരിശോധനയ്ക്കു വിടും.

ന്യൂഡൽഹി: കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ ഏർപ്പെടുത്തി. കോവിഡ് കേസുകളിൽ കുറവുവന്നതിനെ തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ പൂർവസ്ഥിതിയിലാക്കാൻ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്.

നിയന്ത്രണങ്ങൾ ഇങ്ങനെ..

  • വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവർ (എല്ലാ രാജ്യങ്ങളിൽ നിന്നും)
  • യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണം.
  • 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട.
  • കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രമേ യാത്ര അനുവദിക്കൂ.
  • ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്യണം.

Read Also: ഒന്നരവര്‍ഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തി

റിസ്ക് വിഭാഗം രാജ്യങ്ങളിൽ നിന്നു വരുന്നവർക്കുള്ള നിബന്ധനകൾ ഇങ്ങനെ..

  • യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവെങ്കിൽ യാത്ര ചെയ്യാം.
  • ഇന്ത്യയിലെത്തിയ ശേഷവും കോവിഡ് പരിശോധന, ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ തുടരണം. (കണക്റ്റിങ് ഫ്ലൈറ്റ് ആണെങ്കിലും ഫലം വന്ന ശേഷമേ തുടർയാത്ര അനുവദിക്കൂ) ∙
  • നെഗറ്റീവെങ്കിൽ എത്തിച്ചേരുന്ന സ്ഥലത്ത് 7 ദിവസം സ്വന്തമായി ക്വാറന്റീനിൽ കഴിയണം.
  • 8–ാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവായാലും 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.
  • പോസിറ്റീവായാൽ ഐസലേഷനിൽ ചികിത്സ. സാംപിൾ ജനിതക പരിശോധനയ്ക്കു വിടും.
  • ഗൾഫ് മേഖല ഉൾപ്പെടെ റിസ്ക് വിഭാഗത്തിൽപെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ
  • യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവെങ്കിൽ യാത്ര ചെയ്യാം.
  • കോവിഡ് ലക്ഷണങ്ങൾ ഇല്ലാതെ മാത്രമേ യാത്ര അനുവദിക്കൂ.
  • ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരിൽ 5% ആളുകൾക്ക് കോവിഡ് പരിശോധനയുണ്.
  • പരിശോധനയിൽ നെഗറ്റീവാകുന്നവർക്കും പരിശോധനയിൽ പെടാത്തവർക്കും പോകാൻ അനുമതി. 14 ദിവസം സ്വയം നിരീക്ഷണം വേണം.
  • പോസിറ്റീവായാൽ കർശന ഐസലേഷനിൽ ചികിത്സ. സാംപിൾ ജനിതക പരിശോധനയ്ക്കു വിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button