KeralaLatest NewsNews

റോബിൻ വടക്കുംചേരിയുടെയും ഫാ. സിറിയക് കാർത്തികപള്ളിയുടെയും പീഡന കേസിന്റെ പിന്നാമ്പുറം: ജോമോൻ പുത്തൻപുരയ്ക്കൽ

വൈദികന്റെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാ. സിറിയക് കാർത്തികപള്ളിയുടെ കേസും കൊട്ടിയൂർ പീഡനക്കേസും തമ്മിലുള്ള ബന്ധം?: ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു

കൊട്ടിയൂർ പീഡനക്കേസ് പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിക്ക് ഹൈക്കോടതി ശിക്ഷാ ഇളവ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ. ശിക്ഷാ ഇളവ് നൽകുന്നതിന് മുൻപ്, ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ജാമ്യ ഇളവ് തേടി റോബിന്‍ കോടതിയെ സമീപിച്ചിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയായ പെൺകുട്ടിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴിതാ, ഫാ. സിറിയക് കാർത്തികപള്ളിയുടെ പീഡന കേസുമായി റോബിൻ വടക്കുംചേരിയുടെ കേസിന് സാമ്യമുണ്ടെന്ന് പറയുകയാണ് ജോമോൻ പുത്തൻപുരയ്ക്കൽ.

24 വർഷം മുൻപ് വൈദികന്റെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാ. സിറിയക് കാർത്തികപള്ളിയുടെ വഴിയെയാണ് റോബിൻ വടക്കുംചേരി ‘സഞ്ചരിക്കുന്ന’തെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പീഡന കുറ്റക്കേസിൽ നിന്നും തലമുടി നാരിനിടയിൽ രക്ഷപെട്ട ഫാ. സിറിയക് കാർത്തികപ്പള്ളി പിന്നീട് ഇരയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ജോമോൻ പറയുന്നു. സിറിയകിന്റെ കേസിന്റെ പശ്ചാത്തലത്തിൽ ഒരു കുട്ടിയുടെ ജനന തീയതി അതാത് പഞ്ചായത്തിന്റെ രജിസ്റ്ററിൽ നിർബന്ധമായും രേഖപ്പെടുത്തണമെന്ന ആവശ്യം തങ്ങൾ ഉയർത്തിയ പ്രകാരം വിഷയത്തിൽ ഉത്തരവ് ഉണ്ടാവുകയും ആ ഉത്തരവ്, കൊട്ടിയൂർ പീഡനക്കേസിൽ ഇര മൈനറാണെന്ന് തെളിയിക്കുന്നതിന് സഹായകമായിട്ടുണ്ടെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കണ്ണൂർ ജില്ലയിലെ നീണ്ടുനോക്കി പള്ളി ഇടവക വികാരി, കൊട്ടിയൂർ പീഡനക്കേസിൽ കോടതി ശിക്ഷിച്ച കുറ്റവാളി ഫാ. റോബിൻ വടക്കുംചേരിയ്ക്ക് “കത്തോലിക്കാ സഭയിലെ പള്ളീലച്ഛൻ കൊച്ചിന്റെ അച്ഛനായാൽ, പള്ളീലച്ചനായി തുടരാനാവില്ല.” ഇതിന് സമാനമായി, 24 വർഷം പഴക്കമുള്ള ചങ്ങനാശ്ശേരി അതിരൂപതയിൽപെട്ട, ഫാ. സിറിയക് കാർത്തികപള്ളിയുടെ പിന്നാമ്പുറ കഥയ്ക്ക് ഇപ്പോൾ ഏറ്റവും വലിയ വാർത്താപ്രാധാന്യം ഉള്ളത് കൊണ്ടാണ്, ഫേസ്ബുക്കിലൂടെ ഞാൻ പ്രതികരിക്കാൻ ഇടയായത്.

Also Read:ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം, പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

1996ൽ, 24 വർഷം മുൻപ് ചങ്ങനാശ്ശേരി അതിരൂപതയിലുള്ള ഫാ. സിറിയക് കാർത്തികപ്പള്ളി എന്ന കത്തോലിക്കാ വൈദികൻ, തന്റെ ഇടവകയിൽ പെട്ട ഒരു വൈദികന്റെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കുഞ്ഞിന് ജന്മം നൽകിയ പീഡനക്കേസിൽ ഇരയുടെ അച്ഛൻ ചങ്ങനാശ്ശേരി അതിരൂപതയിലെ സഭാ കോടതിയിൽ, പ്രായപൂർത്തിയാകാത്ത മൈനറായ തന്റെ മകളെ പീഡിപ്പിച്ച് കുട്ടി ഉണ്ടായതിന്, ഫാ. സിറിയക് കാർത്തികപള്ളിയ്ക്ക് എതിരെ, നടപടി എടുക്കണമെന്നാണ്, കുട്ടിയുടെ അച്ഛൻ സഭാ കോടതിയിൽ പരാതിപ്പെട്ടത്. സഭാ കോടതി തെളിവെടുപ്പ് നടത്തി, ഫാ. സിറിയക് കാർത്തികപള്ളി പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് സഭാ കോടതി വിധിച്ചു. സഭാ കോടതിയുടെ ഈ വിധി പകർപ്പ്, പത്രങ്ങളിലും മറ്റും പ്രധാന വാർത്തയായി വന്നതിനെ തുടർന്ന്, ബലാത്സംഘം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റം ചെയ്ത ഒരു വ്യക്തിയെ, സഭാ കോടതിയ്ക്ക് വിചാരണ നടത്തി വിധിപറയുവാൻ നിയമപരമായി അവകാശമില്ലെന്ന് പറഞ്ഞ് ചങ്ങനാശ്ശേരി അതിരൂപതയിൽ പെട്ട പ്രമുഖരായ വ്യക്തികൾ രംഗത്തിറങ്ങുകയും, സഭാ കോടതിയ്ക്ക് സിവിൽ കേസുകളിൽ മാത്രമേ ഇടപെടാൻ അധികാരമുള്ളൂ എന്നിരിക്കെ, ക്രിമിനൽ കേസിൽ ഇടപെട്ടത് നിയമ വിരുദ്ധമാണെന്നാണ്, സഭയ്ക്കെതിരെ അന്ന് ആരോപണം ഉയർന്നത്.

Also Read:മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചത് വെള്ളമെന്ന് കരുതിയാകാം, അപായപ്പെടുത്താനുള്ള സാധ്യത തള്ളി പൊലീസ്

കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ടായിരുന്ന ഡോ. സി.പി മാത്യുവും, ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അധ്യാപകനായിരുന്ന പ്രൊ. സെബാസ്റ്റ്യൻ വട്ടമറ്റവും ഉൾപ്പടെ ഞാനും അന്ന് പ്രതിക്ഷേധ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കുട്ടി ഉണ്ടായെന്ന് പ്രതി ഫാ. സിറിയക് കാർത്തികപള്ളി സഭാ കോടതി ജഡ്ജ്മെന്റിൽ കുറ്റം സമ്മതിക്കുന്നുണ്ട്. ആ ജഡ്ജ്മെന്റിന്റെ അടിസ്ഥാനത്തിൽ, സിറിയക് കാർത്തികപള്ളിയ്ക്ക് എതിരെ ബലാത്സംഘ കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട്, ചങ്ങനാശ്ശേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നേരിൽ കണ്ട് ഞാൻ പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാൻ പോലും സി.ഐ തയ്യാറായില്ല. അവിടെ ഇരുന്ന് കൊണ്ട് തന്നെ, കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഫോണിലൂടെ, “സി.ഐ പരാതി കൈപ്പറ്റാൻ തയ്യാറാകുന്നില്ല” എന്ന് പരാതിപ്പെട്ടപ്പോഴാണ്, “സി.ഐ ഡോളർ വിജയൻ” പരാതി കൈപ്പറ്റിയത്. പിന്നീട് കേസിൽ എഫ്.ഐ.ആർ ഇടുകയോ കേസ് അന്വോഷിക്കുകയോ ചെയ്യാതെ വന്നപ്പോൾ, ഞാൻ സി. ആർ. പി. സി 156(3) പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരവും കേസ് എടുക്കണമെന്നാണ് ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെ എന്റെ ഹർജിയിലെ പ്രധാന ആവശ്യം. മജിസ്‌ട്രേറ്റ് അപ്പോൾ തന്നെ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വോഷിക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവിന്റെ കോപ്പി കിട്ടിയ ചങ്ങനാശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അന്ന് തന്നെ ഉത്തരവിട്ട മജിസ്‌ട്രേറ്റിന്റെ ചേബറിൽ ചെന്ന് “ഫാ. സിറിയക് കാർത്തികപള്ളിയെ പ്രതിയാക്കി എഫ്. ഐ. ആർ ഇട്ടാൽ, ഇവിടെ വർഗ്ഗീയ കലാപം ഉണ്ടാകും എന്നും, അതുകൊണ്ട് ഉത്തരവ് പിൻവലിക്കണം”, എന്നും ആവശ്യപ്പെട്ടു. “ഞാൻ ഉത്തരവിട്ടാൽ ഉത്തരവിട്ടതാണ്, അത് പിൻവലിക്കുന്ന പ്രശ്നമില്ല, മേലിൽ ഈ വക കാര്യങ്ങൾ പറഞ്ഞ് എന്നേ കാണാൻ ഇവിടെ വന്ന് പോകരുത്, എന്ന് മജിസ്‌ട്രേറ്റ് ഗെറ്റ് ഔട്ട്‌ പറഞ്ഞ് സി. ഐ യെ മടക്കിവിട്ടു. ആ സമയത്ത് ഞാൻ കോടതിയിൽ ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് ഇത് അറിയാൻ കഴിഞ്ഞത്. അന്ന് തന്നെ ബലാത്സംഘ കേസിൽ പ്രതിയായിട്ട്, ഫാ. സിറിയക് കാർത്തികപള്ളിയ്ക്ക് എതിരെ, ഒടുവിൽ നിവർത്തിയില്ലാതെ പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യേണ്ടി വന്നു.

Also Read:‘ഇന്ന് ലീഗ് ഇത് ചെയ്താല്‍ നാളെ ബിജെപി ക്ഷേത്രങ്ങള്‍ ഉപയോഗിക്കും’: മുസ്ലീം ലീഗിനെതിരെ കെ ടി ജലീല്‍

അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർക്ക്, ഈ കേസ് ലോക്കൽ പോലീസിന്റെ കൈയ്യിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം എന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിയ്ക്ക് ഞാൻ പരാതി നൽകിയിരുന്നു.. ലോനപ്പൻ നമ്പാടൻ എം. എൽ. എ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇ. കെ നായനാർ കേസ് അന്വോഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് കൊണ്ട് ഉത്തരവിട്ടിട്ടുണ്ടെന്ന് നിയമസഭയിൽ അറിയിച്ചു.

ഫാ. റോബിൻ വടക്കുംചേരി ഇരയെയും കുടുംബത്തെയും ഇപ്പോൾ സ്വാധീനിച്ചതു പോലെ, അന്ന് സിറിയക് കാർത്തികപ്പള്ളി, ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും സ്വാധീനിച്ച് ക്രൈം ബ്രാഞ്ച് അന്വോഷണ സംഘം മുൻപാകെ, താൻ പ്രായപൂർത്തിയായ ഒരു യുവതി ആണെന്നും തന്റെ അതിയായ ആഗ്രഹം കൊണ്ടാണ് വൈദികനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നും, ഫാ. കാർത്തികപ്പള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും, തനിക്ക് പരാതി ഇല്ലെന്നും, പെൺകുട്ടി ക്രൈം ബ്രാഞ്ചിന് മുന്നിൽ മൊഴി കൊടുത്തിരുന്നു. ഇതേ മൊഴി സി. ആർ. പി. സി 164 പ്രകാരം, മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ആവർത്തിച്ച് കൊണ്ട്, രഹസ്യ മൊഴി നൽകി. അന്നത്തെ നിയമം അനുസരിച്ച്, 16 വയസ്സ് പൂർത്തിയാകാത്ത ഒരു മൈനർ പെൺകുട്ടിയുമായി, സമ്മതത്തോടെ ആണെങ്കിലും സമ്മതമില്ലാതെ ആണെങ്കിലും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഘ കുറ്റമായിട്ടാണ് അന്ന് നിലവിലുണ്ടായിരുന്ന നിയമം. ഈ നിയമപ്രകാരം “ഇരയായ പെൺകുട്ടിയെ പ്രതി ഫാ. സിറിയക് കാർത്തികപ്പള്ളി ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ദിവസം പെൺകുട്ടിയ്ക്ക് 16 വയസ്സ് പൂർത്തിയായോ അല്ലയോ?” എന്നതായിരുന്നു അന്വോഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉണ്ടായിരുന്ന ചോദ്യചിഹ്നം. സ്കൂളിലെ സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിയ്ക്ക് 16 വയസ്സ് തികയാൻ ഒരു മാസം കൂടി ബാക്കിയുണ്ട്. അതേസമയം പഞ്ചായത്തിലെ പെൺകുട്ടിയുടെ ജനന തിയതി പ്രകാരം 16 വയസ്സ് കഴിഞ്ഞ് ഒരു മാസവുമായി. സ്കൂളിലെ ജനന തിയ്യതിയാണോ, പഞ്ചായത്ത് സർട്ടിഫിക്കറ്റിലെ ജനന തിയ്യതിയാണോ ശരിയെന്ന ആശങ്ക നിലനിൽക്കുന്നതിനിടയിൽ, അന്നത്തെ പോലീസ് ഐ. ജി യും പിന്നീട് ഡി. ജി. പി ആയി റിട്ടയർ ചെയ്ത എന്റെ അടുത്ത സുഹൃത്തുമായ രമേശ്‌ചന്ദ്ര ഭാനുവിനോട്, ഇതിൽ ഏതാണ് ശരി എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ജനന തിയതിയാണ് നിയമത്തിൽ ഏറ്റവും ആധികാരികം എന്ന് അദ്ദേഹം പറഞ്ഞു. “സ്കൂളിൽ കുട്ടിയെ ചേർക്കാൻ ചെല്ലുമ്പോൾ പേരന്റ്സിന്റെ നാവിൽ വരുന്നതാണ് ജനന തിയ്യതിയായി രേഖപ്പെടുത്തുന്നത്. മറിച്ച്, പഞ്ചായത്തിൽ രേഖപ്പെടുത്തുന്ന ജനന തിയതി, വീട്ടിൽ കിടന്നല്ലാതെ ഏതെങ്കിലും ഹോസ്പിറ്റലിൽ കിടന്നാണ് കുട്ടിയെ പ്രസവിക്കുന്നത് എങ്കിൽ ആ ഹോസ്പിറ്റലിലെ രജിസ്റ്ററിൽ കുട്ടിയുടെ ജനനം സാധാരണ നിലയിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ 30 വർഷങ്ങൾക്ക് മുൻപ്, സാധാരണക്കാർ ഹോസ്പിറ്റലിൽ പോകാതെ, വീട്ടിൽ തന്നെയാണ് പ്രസവിക്കാറുള്ളത്. വീട്ടിൽ പ്രസവിക്കുമ്പോൾ ചില കേസുകളിൽ, പഞ്ചായത്തിനെ അറിയിക്കാതെ വരുമ്പോൾ, ജനന തിയതി എഴുതാൻ കഴിയാതെ പോകും.

Also Read:വാക്സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ കോവിഡ് ബാധിച്ചു മരിച്ചു

ഇക്കാര്യങ്ങളെ കുറിച്ച് അന്വോഷിച്ച് ബോധ്യപ്പെട്ട ഞാൻ, അന്ന് രണ്ട് കാര്യങ്ങളാണ് ചെയ്തത്. അന്നത്തെ അന്വോഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി, പി. ഡി. ജോസഫ്, സ്കൂൾ സർട്ടിഫിക്കറ്റ് പ്രകാരമാണ് ഇരയുടെ വയസ്സ് നിശ്ചയിക്കുന്നത് എങ്കിൽ, ഇരയ്ക്ക് കേസിനാസ്‌പദമായ സംഭവം നടക്കുമ്പോൾ 16 വയസ്സ് തികഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ കാർത്തികപ്പള്ളിയെ പ്രതിയാക്കി കുറ്റപത്രം നൽകാമെന്ന് ഡി.വൈ.എസ്.പി എന്നോട് പറഞ്ഞെങ്കിലും, എന്റെ മനസ്സാക്ഷിയോട് ഞാൻ തന്നെ ചോദിച്ചു, സ്കൂൾ രേഖ വെച്ച് ഇയാളെ കേസിൽ പെടുത്തുന്നത് ശരിയല്ലെന്ന്. പഞ്ചായത്ത്‌ രേഖ പ്രകാരം 16 വയസ്സ് കഴിഞ്ഞത് കൊണ്ട് റേപ്പ് അല്ലാതായി മാറുകയും, ഉഭയകക്ഷി സമ്മതപ്രകാരം, പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ ഒരു കുട്ടി ജനിച്ചു എന്ന് മാറിയ കേസിൽ, ഫാ. സിറിയക് കാർത്തികപ്പള്ളി എന്ന വൈദികനെ, നിയമത്തിന്റെ പരിരക്ഷ ഉപയോഗിച്ച് ഞാൻ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഞാൻ അഭയ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ, വൈദികരെ പീഡിപ്പിക്കുകയാണെന്ന് പറയുന്ന ന്യായീകരണ തൊഴിലാളികൾ ഫാ. സിറിയക് കാർത്തികപ്പള്ളിയുടെ കാര്യം ഓർക്കുന്നത് നന്നായിരിക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബലാൽസംഘ കുറ്റക്കേസിൽ നിന്നും തലമുടി നാരിനിടയിൽ രക്ഷപെട്ട ഫാ. സിറിയക് കാർത്തികപ്പള്ളി പിന്നീട് ഇരയെ വഞ്ചിക്കുകയാണ് ചെയ്തത്. കേസിൽ നിന്നും രക്ഷപെട്ട ഫാ. കാർത്തികപ്പള്ളി, പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞ് തന്റെ കുട്ടിയാണോ എന്ന് ഉറപ്പില്ലെന്നും, അതുകൊണ്ട് ഡി. എൻ. എ ടെസ്റ്റ്‌ നടത്തിയാലേ, തന്റെ കുട്ടിയാണെന്ന് തനിക്ക് വിശ്വസിക്കാൻ പറ്റുകയുള്ളു എന്നും ഫാ.കാർത്തികപ്പള്ളി പറഞ്ഞതോടെ, ഡി. എൻ. എ ടെസ്റ്റ്‌ നടത്തി, കുട്ടി ഈ വൈദിന്റേതാണെന്ന് തെളിയിക്കേണ്ട ഗതികേട് തനിക്ക് ഇല്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്നും ഇര പിന്തിരിയുകയും, ഇര ചതിക്കപെടുകയും ചെയ്തു.

ഇതേ അവസ്ഥയാണ് ഇരയെ കെട്ടണമെന്ന വ്യാജേന ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്, ഇരയും പ്രതിയും വിവാഹം കഴിക്കണമെന്ന ആവശ്യവുമായി സുപ്രീംക്കോടതിയിൽ പോയെങ്കിലും, വാദം കേട്ട സുപ്രീംക്കോടതി, പ്രതിയുടെയും ഇരയുടെയും ഹർജി വാദം കേട്ട ഇന്ന് തന്നെ തള്ളുകയും ചെയ്തു. ഈ നീതിബോധം സുപ്രീംക്കോടതി കാണിച്ചില്ലായിരുന്നു എങ്കിൽ, ഇന്ത്യാ രാജ്യത്ത് ബലാത്സംഗക്കേസിൽ ശിക്ഷ കിട്ടിയ പ്രതികളും വിചാരണ നേരിടുന്ന പ്രതികളും ഇരയെ കല്ല്യാണം കഴിച്ചോളാം എന്ന് പറഞ്ഞ് ഒരു കീഴ്വഴക്കമായി മാറിയേനെ. ഇഷ്ടമുള്ള മൈനറായ പെൺകുട്ടികളെ ബലാത്സംഗം ചെയ്തിട്ട്
കേസ് ഒത്തുതീർപ്പാക്കുന്ന പ്രവണതയും വർധിച്ചേനെ. 2012 മെയ്‌ 22ന് പാർലമെന്റ് പാസ്സാക്കിയ പോക്സോ നിയമപ്രകാരം, 18 വയസ്സ് പൂർത്തിയാകാത്ത മൈനറായിട്ടുള്ള കുട്ടികളെ, അവരുടെ സമ്മതത്തോടെയോ സമ്മതമില്ലാതെയോ പീഡിപ്പിച്ചാൽ ബലാൽസംഘ കുറ്റമായിട്ടാണ്, നിയമം 2012 നവംബർ 14 ന് നിലവിൽ വന്നത്. അതുകൊണ്ടാണ് ഫാ. വടക്കുംചേരിയെ ശിക്ഷിച്ചത്.

സിറിയക് കാർത്തികപ്പള്ളിയുടെ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ 24 വർഷങ്ങൾക്ക് മുൻപ് അന്നത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. എം. എം പരീതുപിള്ളയെ, സാറാ ജോസഫ്, കെ. വേണു, പവനൻ എന്നിവരോടൊപ്പം ഞാൻ നേരിൽ കണ്ട്, “ജനന തിയതി”, അതാത് പഞ്ചായത്തിന്റെ രജിസ്റ്ററിൽ നിർബന്ധമായും രേഖപ്പെടുത്തണമെന്നും ഒരു കുട്ടി ജനിച്ചാൽ കുട്ടിയുടെ മനുഷ്യാവകാശമാണ്, ജനന തിയതി പഞ്ചായത്ത്‌ രജിസ്റ്ററിൽ രേഖപ്പെടുത്തി ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ്. എം. എം. പരീത്പിള്ള ഞങ്ങളുടെ പരാതിയിന്മേൽ സംസ്ഥാന സർക്കാരിന് ഉത്തരവ് നൽകിയിരുന്നു. അന്ന് ഞങ്ങൾ ജസ്റ്റിസ് പരീത്പിള്ളയ്ക്ക്, നിവേദനം കൊടുക്കുന്ന ഫയൽ ചിത്രമാണ് ഈ ഫേസ്ബുക്ക്‌ കുറിപ്പിനോടൊപ്പം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഈ ഉത്തരവ്, കൊട്ടിയൂർ പീഡനക്കേസിൽ ഇര മൈനറാണെന്ന് തെളിയിക്കുന്നതിന്, ജനന തിയതിയുള്ള പഞ്ചായത്ത് രേഖ, സഹായകമായിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button