MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന മോഡലുകളുടെ വാഹനം ലോറിയിൽ ഇടിച്ചു: 6 പേർക്ക് ഗുരുതര പരിക്ക്

പൊന്നാനി: ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന മോഡലുകളുടെ വാഹനം നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ച് ആറ് പേർക്ക് ഗുരുതരമായ പരിക്ക്. തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ വെച്ചാണ് അപകടം നടന്നത്. മോഡലുകൾ സഞ്ചരിച്ച സ്‌കോർപിയോയിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.

ചങ്ങരംകുളം താടിപ്പടി പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ സ്‌കോർപിയോ ഇടിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

അന്യസംസ്ഥാന തൊഴിലാളിയെ കു​ത്തി​ക്കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. പത്ത് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button