Latest NewsNewsMobile PhoneTechnology

റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ നോട്ട് 11 സീരീസ് സ്മാര്‍ട്ട്ഫോണാണിത്, കഴിഞ്ഞ വര്‍ഷത്തെ റെഡ്മി നോട്ട് 10T 5ജിയിലെ ഒരു ചെറിയ അപ്ഗ്രേഡായി ഇതിനെ കണക്കാക്കാം.

നോട്ട് 11 പ്രോ, നോട്ട് 11 പ്രോ പ്ലസ് എന്നിവയ്ക്കൊപ്പം റെഡ്മി നോട്ട് 11 ടി അടുത്തിടെ ചൈനയില്‍ നോട്ട് 11 ആയി അവതരിപ്പിച്ചിരുന്നു. ചൈനയില്‍ അവതരിപ്പിച്ച നോട്ട് 11 ന്റെ അതേ രൂപകല്‍പ്പനയും സവിശേഷതകളും ഇന്ത്യയിലെ പുതിയ റെഡ്മി ഫോണിനുണ്ട്.

Read Also:- കിഡ്നിസ്റ്റോണിനെ അകറ്റാൻ കിവിപ്പഴം

എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് മറ്റൊരു പേരിലാണെന്നു മാത്രം. നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയില്‍ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. 90Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC, 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button