Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം: ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി ഷാർജ

ഷാർജ: ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് വിലക്ക്. ഷാർജാ പോലീസാണ് വിലക്കേർപ്പെടുത്തിയത്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. നാലു ദിവസത്തേക്കാണ് വിലക്ക്. നഗരത്തിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് ഷാർജ പോലീസ് അറിയിച്ചു.

Read Also: മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചത് വെള്ളമെന്ന് കരുതിയാകാം, അപായപ്പെടുത്താനുള്ള സാധ്യത തള്ളി പൊലീസ്

2021 നവംബർ 30 മുതൽ ഡിസംബർ 3 വരെ ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. 2021 ഡിസംബർ 4 മുതൽ ട്രാഫിക് സാധാരണ നിലയിൽ തുടരും. ഡ്രൈവർമാരോട് റോഡുകളിൽ ജാഗ്രത പുലർത്താനും, ഈ അറിയിപ്പ് കർശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

Read Also: ‘വഖഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെ പ്രീതിക്കായി സമർപ്പിച്ചവ, അത് വിശുദ്ധിയോടെ കൈകാര്യം ചെയ്യണം’: ടി.പി അഷ്‌റഫലി

shortlink

Related Articles

Post Your Comments

Related Articles


Back to top button