Latest NewsNewsIndia

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യം: പാർലമെന്റിൽ പ്രൊപ്പോസൽ നൽകി ബിജെപി എംപി

ഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് പ്രൊപ്പോസൽ പാർലമെന്റിൽ അവതരിപ്പിച്ചു. അമരാവതി, നന്ദേഡ്, മാലേഗാവ് തുടങ്ങിയ നഗരങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടാണെന്നും കച്ചവടക്കാരുടെയും ഹിന്ദുക്കളുടെയും വീടുകൾക്ക് നേരെ ആസൂത്രിതമായ ഗൂഢാലോചനയോടെയാണ് ആക്രമണം നടന്നതെന്നും മനോജ് കൊട്ടക് പ്രൊപ്പോസൽ അവതരണ വേളയിൽ വ്യക്തമാക്കി.

ത്രിപുരയിലെ വ്യാജവാർത്തകളുടെ മറവിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് അക്രമം നടന്നുവെന്നും ഇതിനെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ട്, റാസ അക്കാദമി പോലുള്ള സംഘടനകളാണെന്നും മനോജ് കൊട്ടക് പറഞ്ഞു. ഈ വിഷയം വ്യക്തമായി അന്വേഷിക്കണമെന്നും പിഎഫ്‌ഐ, റാസ അക്കാദമി തുടങ്ങിയ സംഘടനകളെ നിരോധിക്കണമെന്നും മനോജ് കൊട്ടക് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button