ErnakulamKeralaNattuvarthaLatest NewsNews

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ

ആ​ല​പ്പു​ഴ ചു​ന​ക്ക​ര നോ​ർ​ത്ത് അ​രാ​ര​ത്ത് വീ​ട്ടി​ൽ ഷി​ബു ഉ​മ്മ​നാ​ണ്​ (48) അ​റ​സ്​​റ്റി​ലാ​യ​ത്

ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 38 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചു​ന​ക്ക​ര നോ​ർ​ത്ത് അ​രാ​ര​ത്ത് വീ​ട്ടി​ൽ ഷി​ബു ഉ​മ്മ​നാ​ണ്​ (48) അ​റ​സ്​​റ്റി​ലാ​യ​ത്.

ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രി​ൽ ​നി​ന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. 2019 ജ​നു​വ​രി മു​ത​ൽ 2020 മേ​യ് വ​രെ വി​വി​ധ ഇ​ട​വേ​ള​യി​ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം.

Read Also : സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ചാ​ല​ക്കു​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സ​ന്ദീ​പ്, എ​സ്.​ഐ​മാ​രാ​യ എം.​എ​സ്. ഷാ​ജ​ൻ, സ​ജി വ​ർ​ഗീ​സ്, എ​സ്.​ഐ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ സ​തീ​ശ​ൻ മ​ട​പ്പാ​ടി​ൽ, റോ​യ് പൗ​ലോ​സ്, സി.​എ. ജോ​ബ്, പി.​എം. മൂ​സ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, എം.​ജെ. ബി​നു, ഷി​ജോ തോ​മ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button