Latest NewsNewsIndia

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടി, ബിജെപി ക്രൂരന്മാരുടെ പാര്‍ട്ടി: മമത ബാനർജി

മുംബയ്: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്‍മാരുടെ പാര്‍ട്ടിയാണെന്നും മമത ബാനർജി ആരോപിച്ചു. സംവിധായകന്‍ മഹേഷ് ഭട്ടിനേയും നടന്‍ ഷാരൂഖ് ഖാനേയും ബിജെപി അനാവശ്യമായി വേട്ടയാടുകയായിരുന്നെന്നും മമത പറഞ്ഞു.

ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസില്‍പവറല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മഹാരാഷ്ട്രയില്‍ എത്തിയ ബംഗാള്‍ മുഖ്യമന്ത്രി ബംഗാളും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസംഗിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button