Latest NewsInternational

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ : വേണ്ടത് ചെയ്യാനറിയാമെന്ന് മൊസാദ്

ഏതറ്റം വരെയും പോവുമെന്ന് പരസ്യമായ വെല്ലുവിളി

ടെൽഅവീവ്: ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് മൊസാദ്. ഒരു ആണവ ശക്തിയായി ഇറാനെന്ന രാഷ്ട്രം മാറുന്നത് ഇസ്രായേലിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ വെളിപ്പെടുത്തി. ആഗോള തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്രയേലിന് ഇത്രയും വലിയൊരു ഭീഷണി വച്ചു പൊറുപ്പിക്കാനാകില്ലെന്നും മൊസാദ് ചീഫ് പറഞ്ഞു.

മൊസാദിലെ ഏറ്റവും മിടുക്കരായ ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 60% സമ്പുഷ്ടീകരിച്ച യുറേനിയം ഒരു വികസന പദ്ധതിക്കും ഉപയോഗിക്കില്ല. അതിന്റെ ഒരേയൊരു ലക്ഷ്യം ആണവായുധ നിർമ്മാണം മാത്രമാണെന്ന് എല്ലാവർക്കുമറിയാമെന്ന് ഇസ്രായേൽ പ്രസിഡന്റിന്റെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഞങ്ങൾ ഉണർന്നിരിക്കുണ്ട്, കണ്ണുകൾ തുറന്നു തന്നെയാണ് ഇസ്രയേലിരിക്കുന്നത്. ഇറാൻ ഒരിക്കലും ഒരു ആണവ രാഷ്ട്രമാകില്ല. ഇത് എന്റെ വാഗ്ദാനമാണ്, മൊസാദിന്റെ വാഗ്ദാനമാണ്. ഇസ്രായേലിന്റെ വാഗ്ദാനമാണ്’, ഡേവിഡ് ബാർണിയ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button