KeralaLatest NewsNews

ഒരു വർഷത്തിന് ശേഷം വീണ്ടും അമരത്തേക്ക്: കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് കയറി കോടിയേരി ബാലകൃഷ്ണൻ. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഒരു വർഷത്തിന് ശേഷമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസമായി ഉരുത്തിരിഞ്ഞു വന്നിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ജാമ്യത്തിൽ ഇറങ്ങിയത് മുതലാണ് ഈ ചോദ്യം കൂടുതലായി ഉയർന്നു വന്നത്.

Also Read:ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കാനൊരുങ്ങി ബിസിസിഐ

2020 നവംബര്‍ 13 നാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധിയെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമാണ് അവധിയില്‍ പ്രവേശിക്കാന്‍ കാരണമായത്.

എന്നാല്‍ അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുക ആയിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചിരുന്നത്. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിന് വഴിയൊരുക്കിയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button