Latest NewsNewsIndia

മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി: അഞ്ച് ടയറുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്

സ്‌കോര്‍പ്പിയോ വാഹനത്തില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയത്

ലഖ്‌നൗ: സൈനിക ഉപകരണങ്ങള്‍ കയറ്റി അയച്ച ട്രക്കില്‍ നിന്ന് മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി. നവംബര്‍ 27ന് രാത്രി ലഖ്‌നൗവില്‍ ആയിരുന്നു സംഭവം. ലഖ്‌നൗ ബക്ഷി തലാബ് എയര്‍ ബെയ്‌സില്‍ നിന്ന് ജോധ്പുറിലെ വ്യോമസേന താവളത്തിലേക്ക് അയച്ച ടയര്‍ ആണ് മോഷണം പോയത്.

Read Also : ഇനി ഗേള്‍സ് ഒണ്‍ലിയല്ല: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

മിറാഷ് വിമാനത്തിന്റെ അഞ്ച് ടയറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് വിമാനത്തിന്റെ ഒരു ടയറാണ് നഷ്ടമായത്. ലഖ്നൗവില്‍ വച്ച് ട്രക്ക് ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടന്നപ്പോഴായിരുന്നു സംഭവം. സ്‌കോര്‍പ്പിയോ വാഹനത്തില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവര്‍ ട്രക്കില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേയ്ക്കും സംഘം രക്ഷപ്പെട്ടിരുന്നു.

രാത്രി 12.30നും ഒരു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് ട്രക്ക് ഡ്രൈവറുടെ മൊഴി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി അമിത് കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button