Latest NewsKeralaNews

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം: വിദ്യാർഥിയും കോച്ചിങ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിങ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ. മലയിൻകീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിങ് സെന്‍റർ നടത്തിപ്പുകാരനായ വിളവൂർക്കൽ സ്വദേശി വേണുഗോപാലൻ നായർ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് പ്ലസ്ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന മിഥുന് വേണ്ടിയാണ് അദിത് പരീക്ഷയെഴുതാനെത്തിയത്. ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം കണ്ടെത്തിയത്. തുടർന്ന് ഇയാളെ തടഞ്ഞ് വച്ച് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു.

Read Also  :  ഒമിക്രോണ്‍: തമിഴ്നാട്ടില്‍ വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

പരീക്ഷയെഴുതാൻ അദിതിനെ ചുമതലപ്പെടുത്തിയതിനാണ് കോച്ചിങ് സെന്‍റര്‍ ഉടമ വേണുഗോപാലൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരിൽ തൂലിക എന്ന പേരിൽ ഓപ്പൺ സ്ക്കൂൾ കോച്ചിംഗ് സെന്‍റര്‍ നടത്തുകയാണ് വേണുഗോപാലൻ നായർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button