KeralaCinemaMollywoodLatest NewsNewsEntertainment

മരക്കാർ വമ്പിച്ച വിജയമാകും, ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന പ്രചരണത്തെ സിനിമ അതിജീവിക്കും: മാല പാർവതി

കൊച്ചി: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്തതോടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനം ഉയർന്നിരുന്നു. ചിത്രത്തിന് നേരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് നടി മാല പാർവതി. എല്ലാ അപവാദ പ്രചരണങ്ങളേയും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം അതിജീവിക്കുമെന്നും വമ്പിച്ച വിജയമാകുമെന്നും മാല പാര്‍വതി പറയുന്നു.

മാല പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കോവിഡിൻ്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.”മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി. ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാൽ “മരക്കാർ അറബിക്കടലിൻ്റെ സിംഹം ” എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.

ഇത്രയും ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമൻ്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു.ചിത്രത്തിൻ്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്.ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button