KollamKeralaNattuvarthaLatest NewsNews

മത്സ്യബന്ധന ബോട്ട് കടലിലെ കല്‍ത്തിട്ടയില്‍ ഇടിച്ച് അപകടം

തമിഴ്‌നാട്ടില്‍ നിന്നുവന്ന്‌ മീന്‍പിടിത്തം കഴിഞ്ഞ ബോട്ട് കല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്

കൊല്ലം : മീന്‍പിടിത്തം കഴിഞ്ഞുവന്ന മത്സ്യബന്ധന ബോട്ട് കടലിലെ കല്‍ത്തിട്ടയില്‍ ഇടിച്ചുകയറി അപകടം. തിരുമുല്ലവാരം തീരത്തു നിന്ന്‌ നാലുകിലോമീറ്റര്‍ അകലെ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

തമിഴ്‌നാട്ടില്‍ നിന്നുവന്ന്‌ മീന്‍പിടിത്തം കഴിഞ്ഞ ബോട്ട് കല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.

Read Also : ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

മത്സ്യബന്ധനം കഴിഞ്ഞ് ബേപ്പൂരില്‍ നിന്ന്‌ കന്യാകുമാരിയിലേക്ക് തിരികെ പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. സ്രാങ്ക് ഉറങ്ങിയതാണ് അപകടകാരണമെന്ന് കോസ്റ്റല്‍ പൊലീസ് പറഞ്ഞു. കല്ലില്‍ കയറിയിരുന്ന ബോട്ട് തിരിച്ചിറക്കാനായില്ല. വെള്ളിയാഴ്ച വേലിയേറ്റമുണ്ടായപ്പോള്‍ തനിയെ ബോട്ട് താഴേക്കിറങ്ങുകയാണ് ചെയ്തത്. തുടർന്ന് ബോട്ട് കന്യാകുമാരിക്കു കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button