Latest NewsNewsIndia

പ്രതിരോധ ശക്തി രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ, രാജ്യത്തിന്റെ കാവലായി 51.27 ലക്ഷം സൈനികര്‍

ന്യൂഡല്‍ഹി : പ്രതിരോധ ശക്തി രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചു. ഭീഷണികള്‍ക്ക് മുന്നില്‍ അടിപതറാതെ മുന്നോട്ട് കുതിച്ച ഇന്ത്യയ്ക്കിത് അഭിമാന നേട്ടമാണ് . പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. സൈനികരുടെ എണ്ണത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. ഇന്ത്യയ്ക്ക് 51.27 ലക്ഷം സൈനികരുണ്ട്. ചൈനയ്ക്ക് 33.55 ലക്ഷവും പാകിസ്താന് കേവലം 17 ലക്ഷം സൈനികരുമാണുള്ളത്.

Read Also : മാറിമറിഞ്ഞ്​ പോലീസ് നിലപാട്​: സന്ദീപിന്‍റെ കൊലപാതകത്തിന്​ പിന്നിൽ വ്യക്തിവൈരാഗ്യത്തിനൊപ്പം രാഷ്​ട്രീയവിരോധവും

ഇന്ത്യയുടെ പ്രതിരോധത്തിനു വേണ്ട ആയുധങ്ങളെല്ലാം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ നിര്‍മിക്കാന്‍ തുടങ്ങിയതും റാങ്കിങ്ങിനെ തുണച്ചു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. ഗ്ലോബല്‍ ഫയര്‍പവര്‍ ലിസ്റ്റ് 2021 ല്‍ പാകിസ്താന്റെ സ്ഥാനം 11 ആണ്. 2018ല്‍ ഇത് 17-ാം സ്ഥാനമായിരുന്നു

140 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരുന്നു. അഞ്ചാം സ്ഥാനത്ത് ജപ്പാനാണ്. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയ, ഫ്രാന്‍സ്, യുകെ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. 55 പാരാമീറ്ററുകള്‍ വിലയിരുത്തിയാണ് റാങ്ക് തീരുമാനിക്കുന്നത്. സൈനികരുടെ എണ്ണം, ആയുധങ്ങള്‍, ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, പ്രാദേശിക വ്യവസായങ്ങള്‍, ലഭ്യമായ മാനവവിഭവശേഷി എന്നിവ എല്ലാം വിലയിരുത്തുന്നുണ്ട്.

ഇന്ത്യയ്ക്ക് ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ 2119 സൈനിക വിമാനങ്ങളുണ്ട് . അതേസമയം, പാകിസ്താന്റെ കൈവശം ആകെ 1364 സൈനിക വിമാനങ്ങളാണ് ഉള്ളത്. കര, നാവിക, വ്യോമ സേനകള്‍ക്കും തീരസംരക്ഷണ സേനയ്ക്കും ആവശ്യമായ ആയുധങ്ങളും, പ്രതിരോധ സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രദ്ധ നല്‍കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button