MollywoodLatest NewsKeralaCinemaNewsEntertainment

‘ഏതോ ആദിവാസി ഭാഷയാണെന്നാണ് പ്രിയ കരുതിയത്, പ്രിയയ്ക്കും മോനും ഒന്നും മനസിലായില്ല’: ചുരുളി കണ്ട കഥപറഞ്ഞ് കുഞ്ചാക്കോ ബോബൻ

ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളുടെ ഒരു പരമ്പരയായിരുന്നു പിന്നെ. ചുരുളി ചിത്രത്തിലെ അസഭ്യ വാക്കുകള്‍ക്കെതിരെ പലരും രംഗത്ത് വരികയും ചെയ്തു. സിനിമയിലെ തെറിവിളിക്കെതിരെ വ്യാപകമായി പ്രതിഷേഹവും ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, ചുരുളി സിനിമാ തനിക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടാക്കിയതെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറയുന്നു.

ഭാര്യയും കുഞ്ഞും ഒന്നിച്ചാണ് സിനിമ കണ്ടതെന്നും അബുദാബിയിൽ കുട്ടിക്കാലം ചിലവഴിച്ചത് കൊണ്ട് പ്രിയയ്ക്ക് മലയാളത്തിലെ ഭാഷാപ്രയോഗങ്ങൾ അത്ര വശമില്ലാത്തതിനാൽ അതിലെ തെറിവിളികൾ മനസിലായിട്ടില്ലെന്നും താരം പറയുന്നു. കുഞ്ഞ് തെറി തിരിച്ചറിയാനുള്ള പ്രായവുമായിട്ടില്ല. ആദിവാസികൾക്കിടയിലെ ഭാഷയാണെന്ന ധാരണയാണ് പ്രിയയ്ക്കുണ്ടായിരുന്നത് എന്ന് കേട്ടതോടെ ചിരിയടക്കാനായില്ലെന്ന് താരം പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചന്റെ ഇക്കാര്യം പറഞ്ഞത്.

Also Read:ഇന്ത്യ-റഷ്യ 2+2 യോഗം : റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് നാളെ ഇന്ത്യയിലെത്തും

‘ഗോവയിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞിട്ട് രാത്രി ഒന്നരയോടെയാണ് ഞാൻ വീട്ടിലെത്തിയത്. വീട്ടിലെത്തുമെന്ന് ഉൾവിളിയുള്ളത് കൊണ്ട് മോൻ ഉറങ്ങിയിട്ടില്ല. പതുക്കെ ഡോർ തുറന്ന് ‍അകത്ത് കയറി നോക്കുമ്പോൾ പ്രിയയും മകനും ഫോണിൽ ചുരുളി കാണുന്നു. പ്രിയയുടെ ഒരു ഗുണം എന്താണെന്ന് വച്ചാൽ പ്രിയ ജനിച്ചതും തുടക്ക കാലത്ത് വളർന്നതും അബുദാബിയിലാണ്. ഇതേതോ ആദിവാസി ഭാഷയാണെന്ന രീതിയിൽ കണ്ടോണ്ടിരിക്കുകയാണ്. പുള്ളിക്കാരിക്ക് മനസിലാകുന്നില്ല. രണ്ടാൾക്കും മനസിലാകുന്നില്ല എന്നതാണ് അതിലെ തമാശ. ക്ലൈമാക്സിൽ ജീപ്പ് ചന്ദ്രനിലേക്ക് പോകുന്നത് കണ്ടതോടെ മോൻ വയലന്റായി. അമ്മാ.. ജീപ്പ് , മൂൺ.. എന്നായി. അവന് ജീപ്പ് അപ്പോൾ വേണം. ചെമ്പൻ ചേട്ടൻ സ്വന്തം ആളാണ്. സെറ്റാക്കാമെന്ന് പറഞ്ഞാണ് അവനെ സമാധാനിപ്പിച്ചത്’ താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button