ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

സിപിഎമ്മിനു കഴുകന്റെ മനസ്സ് : രൂക്ഷ വിമർശനവുമായി എം.ടി രമേശ്‌

കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമം നീചമാണെന്ന് രമേശ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം : തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം.ടി രമേശ്. സന്ദീപിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമം നീചമാണെന്ന് രമേശ് കുറ്റപ്പെടുത്തി.

Also Read : ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും

യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും കേസ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ബിജെപിയെയും ആര്‍എസ്എസിനെയും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും എം.ടി രമേശ്‌ ആരോപിച്ചു. കൊല്ലപ്പെട്ടവന്റെ ചോരയില്‍ പോലും രാഷ്ട്രീയലാഭം കാണുന്ന കഴുകന്‍ മനസ്സാണ് സിപിഎമ്മിന്റേത്. കൊലപാതകത്തില്‍ പ്രതിയായ അഞ്ച് പേരില്‍ മൂന്ന് പേരും സിപിഎമ്മുകാരാണ്. രാഷ്ട്രീയ കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എവിടെയും ആര്‍എസ്എസിന്റെ പേര് പറഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ലഹരിക്കച്ചവടം നടത്തുന്ന ഗുണ്ടാ സംഘമാണ്. ഒന്നാം പ്രതി ജിഷ്ണുവിനെ കഞ്ചാവ് കേസില്‍ രണ്ട് കൊല്ലം മുമ്പ് യുവമോര്‍ച്ചയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജിഷ്ണു നിലവില്‍ ബിജെപി അംഗമാണോ എന്ന് തനിക്കറിയില്ലെന്ന് രമേശ് പറഞ്ഞു. സംഭവത്തില്‍ കോടിയേരിയുടെ നിലപാടിനെ രമേശ് ചോദ്യം ചെയ്തു. പൊലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സെക്രട്ടറിയല്ല. തിരുവല്ലയില്‍ വനിത പാര്‍ട്ടി പ്രവര്‍ത്തകയെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പീഡിപ്പിച്ച കേസ് വഴി തിരിച്ചു വിടാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button