KeralaLatest NewsNews

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ലോറിയിലും ട്രാന്‍സ്‌ഫോമറിലും ഇടിച്ച് അപകടം :നിരവധി പേര്‍ക്ക് പരിക്ക്

 

പാലക്കാട്: പാലക്കാട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിലും ട്രാന്‍സ്ഫോമറിലും ഇടിച്ചായിരുന്നു ആദ്യം അപകടം ഉണ്ടായത്. അപകടത്തില്‍ 20 തോളം പേര്‍ക്ക് പരിക്കേറ്റു. അപകട സ്ഥലത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേയ്ക്ക് വാന്‍ പാഞ്ഞുകയറി രണ്ട് സ്ത്രീകള്‍ക്കും ഗുരുതര പരിക്കേറ്റു. ബസ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

Read Also : കുഞ്ഞുങ്ങളിലേയ്ക്ക് മതഭ്രാന്ത് കുത്തി വെക്കുന്ന മദ്രസകൾ അടച്ച് പൂട്ടണം: ഡിവൈഎഫ്‌ഐ നേതാവിനെതിരേ പരാതി

പാലക്കാട് മുണ്ടൂരിന് സമീപം കയറംകോടിലാണ് രണ്ട് അപകടങ്ങളും നടന്നത്. മുണ്ടൂര്‍ കയറംകോട് വായനശാല സ്റ്റോപ്പിന് സമീപം സ്വകാര്യ ബസും ലോറിയും ഇടിച്ചാണ് ആദ്യ അപകടം നടന്നത്. ലോറിയുടെ പിന്‍വശത്ത് ഇടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോമര്‍ ഇടിച്ചു തകര്‍ത്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അടുത്ത അപകടം നടന്നത്. പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

റോഡരികില്‍ നിന്ന പ്രദേശവാസികളായ ഗിരിജ, അരിഷ എന്നിവരെ ഇടിച്ചു വീഴ്ത്തിയാണ് വാഹനം മറിഞ്ഞത്. ഗുരുതര പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button