Latest NewsNewsIndia

ഓടുന്ന ട്രെയിനിന് മുന്നിൽ വച്ച് സെൽഫി എടുക്കാൻ ശ്രമം, രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ഉത്തരാ‍ഖണ്ഡ്‍: ഓടുന്ന ട്രെയിനിന് മുന്നിൽ വച്ച് സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ് സംഭവം.

Also Read:നിങ്ങളെന്തു കൊണ്ട് ഹിന്ദുക്കളെ കൊല്ലുന്നില്ല?’ : പാകിസ്ഥാനിലെ കുട്ടികളോട് അധ്യാപകർ ചോദിക്കുന്ന ചോദ്യങ്ങൾ പുറത്ത്

റെയില്‍വേ ക്രോസിങ്ങില്‍ വെച്ചാണ് യുവാക്കൾ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇതിനിടയിൽ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയാിരുന്നു. ലോകേഷ് ലോനി , മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഡെറാഡൂണില്‍ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button