Latest NewsKeralaNews

‘സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും, നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്’: ബിനീഷ് കോടിയേരി

കൊച്ചി: കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിൽ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷ് കോടിയേരി ഇനി വക്കീൽ വേഷത്തിൽ. നേരത്തേ വക്കീൽ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസിൽ അകപ്പെട്ട് ജയിലിൽ പോയത്. ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവർക്കൊപ്പമാണ് പുതിയ സംരംഭം.

Also Read:‘നട്ടെല്ല് അത് ചന്തയിൽ കിട്ടില്ല’: വാക്സിൻ എടുക്കാത്തവരുടെ പേര് പുറത്തുവിടാത്ത മന്ത്രിയെ പരിഹസിച്ച് അലി അക്ബർ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാവുന്നതെന്ന് ബിനീഷ് പ്രതികരിച്ചു. എറണാകുളം ഹൈക്കോടതിയോടു ചേർന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ 651–ാം നമ്പര്‍ മുറിയാണ് ഓഫിസിനായി തയ്യാറാക്കിയത്. മുഴുവൻ സമയം അഭിഭാഷകനായി മാറാമെന്ന് തീരുമാനിച്ച സമയത്താണ് കോവിഡ് വന്നതും പിന്നെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും ബിനീഷ് ഒരു ചാനലിനോട് വ്യക്തമാക്കി.

‘ഒക്ടോബര്‍ 29നാണ് ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത്. വിവരങ്ങള്‍ നല്‍കാനായി പോയപ്പോഴായിരുന്ന അറസ്റ്റ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ നേരിടുന്നത് പരീക്ഷണകാലഘട്ടമാണ്. ഒരുപാട് നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്. സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും. അന്ന് ഈ നുണക്കൂമ്പാരങ്ങളെല്ലാം തകരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ കേസിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല’, ബിനീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button