ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

ആരുടേയും ഊരയിലെ ഉണ്ണിയല്ല ഞാന്‍, ആരും പൊക്കിവിട്ട ആളുമല്ല, ഞാനൊരു വ്യക്തിയാണ് തണലില്‍ വളരുന്ന ആളല്ല: മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: താനൊരു വ്യക്തിയാണെന്നും ആരുടെയും തണലില്‍ വളരുന്ന ആളല്ലെന്നും വ്യക്തമാക്കി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പന്ത്രണ്ടാമത്തെ വയസു മുതല്‍ തന്റെ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും വലതുപക്ഷ രീതിയില്‍ ആരെങ്കിലും പൊക്കിവിട്ട ഊരയിൽ ഉണ്ണിയല്ല താനെന്നും മന്ത്രി പറഞ്ഞു.

Also Read:കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 4

‘ഒരാള്‍ക്കും കഴിവും സ്വഭാവദാര്‍ഢ്യവുമില്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും എത്ര ഊതി വീര്‍പ്പിച്ചാലും നിലനില്‍ക്കില്ല. മന്ത്രിയെന്ന ഈ അധികാരം ലഭിക്കും മുൻപും ഒരുവര്‍ഷത്തോളം മുഖ്യമന്ത്രിയുടെ മരുമകന്‍ തന്നെയായിരുന്നു. അന്ന് വേണമെങ്കില്‍ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേ? എന്തിലാണോ ഇടപെടേണ്ടത് അതിലേ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു. പ്രവ‌ർത്തനത്തെ വിമര്‍ശിക്കാം. മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ചുകാണിക്കാന്‍ ശ്രമിച്ചാല്‍ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാന്‍ കഴിയുകയുള്ളു’, മുഹമ്മദ്‌ റിയാസ് പറഞ്ഞു.

‘അനാവശ്യമായി എന്തെങ്കിലും പരിഗണന നല്‍കുന്ന ആളല്ല മുഖ്യമന്ത്രി.ഞാന്‍ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല.സ്വന്തം മനസ് പൂര്‍ണമായി അര്‍പ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയില്‍ മുന്നോട്ടുപോകാനാവില്ല.പ്രായം കുറഞ്ഞ ഒരാളെന്ന നിലയില്‍ മികച്ച രീതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷം.എനിക്ക് പാളിച്ച പറ്റിയാല്‍ അവരെ അത് ബാധിക്കും.നാളെ അവരുടെ അവസരമാകും നഷ്ടമാവുക’, മന്ത്രി റിയാസ് വ്യക്തമാക്കി.

‘മന്ത്രിയെന്ന നിലയില്‍ സുതാര്യമായി മുന്നോട്ടു പോകുമ്പോള്‍ അതിനെ നല്ലരീതിയില്‍ കാണാതെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് തടസമാകുമെന്നു കരുതുന്ന ചെറിയൊരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും ഉണ്ടാകാം. അവര്‍ ഒന്ന് ഇടിച്ചുതാഴ്ത്തിക്കാണിക്കാന്‍ നോക്കിയേക്കാം. പക്ഷേ അതൊന്നും കാര്യമാക്കുകയില്ല.അഴിമതിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കും. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ ഫീല്‍ഡില്‍ പോകും’, റിയാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button