KeralaLatest NewsNews

വ്യവസായ നടത്തിപ്പിലെ സംശയങ്ങള്‍ മാറ്റാന്‍ ഹെല്‍പ് ഡെസ്‌ക് സംവിധാനം, സംശയമുള്ള ആര്‍ക്കും വിളിക്കാം : മന്ത്രി പി.രാജീവ്

തിരുവനന്തപുരം: വ്യവസായ നടത്തിപ്പില്‍ സംശയങ്ങളുള്ളവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കിലേയ്ക്ക് വിളിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി വ്യവസായ വകുപ്പ്. കേരളത്തില്‍ ഇത് ആദ്യമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഹെല്‍പ് ഡെസ്‌ക് വഴി സംശയങ്ങള്‍ ആരാഞ്ഞ 88.28% സംരംഭകരും വളരെ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി പി.രാജീവ് ഹെല്‍പ് ഡെസ്‌കിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

Read Also : 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട് : ജൂഡ് ആന്റണി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

 

വ്യവസായ നടത്തിപ്പില്‍ സംശയങ്ങളുണ്ടോ? ഹെല്‍പ് ഡെസ്‌കിലേക്ക് വിളിച്ചോളൂ.

‘വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ട അനുമതികള്‍ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്റെ ഭാഗമായിട്ടാണ് വ്യവസായികള്‍ക്കുള്ള വിവിധ സംശയങ്ങളും ആകുലതകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1800 890 1030′ എന്ന ടോള്‍ഫ്രീ നമ്പറോടു കൂടിയ കോള്‍ സെന്റര്‍ ഹെല്‍പ് ഡെസ്‌ക് നിലവില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തനനിരതമാണ്’ .

‘സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ ഉത്തേജിപ്പിക്കുന്നതിനും വേണ്ട വിധത്തിലുള്ള പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടി നിരവധി നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ഇതിന്റെ ഭാഗമായി ആരംഭിച്ച കോള്‍ സെന്ററിലൂടെ വ്യവസായികളുടെയും സംരംഭകരുടെയും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നു’.

‘കഴിഞ്ഞ ഒരുവര്‍ഷ കാലയളവില്‍ ഇന്‍വെസ്റ്റ് കേരള ഹെല്‍പ് ഡെസ്‌കിലൂടെ വ്യവസായ സംരംഭകരുടെ 8,601 സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ഹെല്‍പ് ഡെസ്‌കിലേക്ക് ഒരു ദിവസം ശരാശരി 27 കോളുകള്‍ വന്നിട്ടുണ്ട്’.

‘സംശയനിവാരണത്തിന് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ശരാശരി 3.88 ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഒരു സംശയത്തിനോ പ്രശ്‌നത്തിനോ പരിഹാരം നല്കാന്‍
സാധിച്ചിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക് വഴി സംശയങ്ങള്‍ ആരാഞ്ഞ 88.28% സംരംഭകരും ഈ സംവിധാനത്തെ പറ്റി വളരെ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button