ErnakulamKeralaNattuvarthaLatest NewsNews

മോ​ഡ​ലി​നെ ര​ണ്ട് ദി​വ​സം ത​ട​വി​ല്‍ പാ​ര്‍പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭവം: ഒരാള്‍ അറസ്​റ്റിൽ

കൊ​ച്ചി: മോ​ഡ​ലി​നെ ര​ണ്ട് ദി​വ​സം ത​ട​വി​ല്‍ പാ​ര്‍പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പിടിയിൽ. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ ഇരുപത്തിയേഴ്കാ​രി​യുടെ ​പ​രാ​തി​യിൽ ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ലീം​കു​മാ​റി​നെ​യാ​ണ്​ (33) ഇ​ന്‍ഫോ​പാ​ര്‍ക്ക് പോ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത്. ഈ മാസം ആദ്യമാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​നാ​ട് ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി എ​ത്തി​യ മോഡലാ​യ യു​വ​തി​ക്ക് പ​രി​ച​യ​ക്കാ​ര​നാ​യ സ​ലിം​കു​മാർ കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള ക്രി​സ്​​റ്റീ​ന റെ​സി​ഡ​ന്‍സി​യി​ല്‍ താ​മ​സം ശ​രി​യാ​ക്കി നല്‍കുകയായിരുന്നു.

മരക്കാര്‍ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍

സ​ലിം​കു​മാ​ര്‍ വി​ളി​ച്ചി​ട്ടാ​ണ് യു​വ​തി എ​ത്തി​യ​ത്. അ​വി​ടെ​വെ​ച്ച് ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍കി സ​ലിം​കു​മാ​ര്‍, ഷെ​മീ​ര്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ ത​ട​വി​ല്‍പാ​ര്‍പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​കയായിരുന്നു. പീഡന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തി​യതായും യു​വ​തി പോ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​വുമായി ബന്ധപ്പെട്ട് ഹോ​ട്ട​ല്‍ ഉ​ട​മ ക്രി​സ്​​റ്റീ​ന​യെ​യും കേ​സി​ല്‍ പ്ര​തി​ചേ​ര്‍ത്തി​ട്ടു​ണ്ട്.

കഴിഞ്ഞദിവസം വൈ​കീ​ട്ട് യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഭ​ര്‍ത്താ​വു​മാ​യി വേ​റി​ട്ട് താ​മ​സിക്കുന്ന യു​വ​തി​ക്ക് ഒ​രു കു​ഞ്ഞു​ണ്ട്. കേസിൽ കൂ​ട്ടു​പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button