Latest NewsNewsIndia

മറ്റൊരു വിവാഹം കഴിച്ച കാമുകന്റെ കണ്ണില്‍ ആസിഡ് ഒഴിച്ചതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് വിവാഹമോചിതയായ യുവതി

കോയമ്പത്തൂര്‍: മുന്‍കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. വെള്ളിയാഴ്ച കോയമ്പത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ചാണ് സംഭവം നടന്നത്.

തിരുവനന്തപുരം സ്വദേശിയായ മുന്‍കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തിനിടെ, യുവാവ് തന്നെ ചതിച്ചു എന്ന് ആരോപിച്ച ഇരുപത്തിയേഴുകാരി കയ്യിൽ കരുതിയിരുന്ന ആസിഡ് മുപ്പത്കാരന്റെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കത്തി എടുത്ത് യുവാവിനെ കുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ന്യൂസ് പേപ്പര്‍ വിരിച്ചു കിടന്നുറങ്ങി, സെക്‌സ് വര്‍ക്ക് ചെയ്തിട്ടുണ്ട്: ദീപ്തി കല്യാണി

ദുബൈയില്‍ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കാഞ്ചിപുരം സ്വദേശിനിയായ യുവതി വിവാഹമോചിതയും ഒരു കുട്ടിയുടെ മതവുമാണ്. ദുബൈയില്‍ ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. യുവതി ജൂലൈയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. യുവാവ് ഒക്ടോബറിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. അടുത്തിടെ യുവാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ഇക്കാര്യം യുവതിയോട് പറഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു.

യുവതി ക്ഷണിച്ചത് അനുസരിച്ചാണ് യുവാവ് കോയമ്പത്തൂരില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്റിൽ വച്ച് യുവതി തന്നെ കല്യാണം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ വിവാഹിതനായ വിവരം വെളിപ്പെടുത്തി. ഇതിൽ പ്രകോപിതയായ യുവതി യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അതിന് ശേഷം വിഷം കഴിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് തന്റെ 18ലക്ഷം രൂപ യുവാവ് തട്ടിയെടുത്തതായി യുവതി ആരോപിച്ചു. ഇരുവരുടെയും പരാതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button