Latest NewsNewsIndia

ഭീകരവാദവും മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ ഇന്ത്യയ്‌ക്കൊപ്പം റഷ്യയും

ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്ന് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് മോദി അറിയിച്ചു. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നും മോദി പറഞ്ഞു. ഇന്ത്യ- റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിനും വ്യക്തമാക്കി.

Read Also : ഫേസ്ബുക്ക് കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് മുംബയിലേക്ക്: അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി യുവാവ്

അതേസമയം, അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളില്‍ പുടിന്‍ ആശങ്കയറിയിച്ചു. തീവ്രവാദം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും മയക്കുമരുന്ന് കടത്തും, സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button