PathanamthittaKeralaLatest NewsNews

ശബരിമല സന്നിധാനത്തെ കമാൻഡോ സാന്നിധ്യത്തിന് 18 വര്‍ഷം

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ കമാൻഡോ കാവൽ തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷം പൂർത്തിയായിരിക്കുകയാണ്. കേരളാ പോലീസിന്റെ കമാൻഡോ വിഭാഗമാണ് വര്‍ഷങ്ങളായി അയ്യപ്പന് കാവല്‍ ഒരുക്കുന്നത്.

ശ്രീകോവിലിന് ചുറ്റുമാണ് ആയുധധാരികളായ കമാൻഡോ സംഘത്തിന്റെ കാവൽ. 16 പേർ അടങ്ങുന്ന സംഘത്തിൽ ഒരേസമയം ഡ്യൂട്ടിയിൽ നാല് പേർ മാത്രമാണ് ഉള്ളത്. രണ്ട് മണിക്കൂർ കൂടുമ്പോൾ ഡ്യൂട്ടി മാറും. നട അടച്ചാലും കൂടുതൽ ജാഗ്രതയോടെ കമാൻഡോ സംഘം കാവലുണ്ടാകും.

Read Also  :  ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടി : രണ്ടാം പ്രതി അ​ല്‍ അ​മീ​ന്‍ അറസ്റ്റിൽ

18 വർഷമായി ഇൻസ്പെക്ടർ വി.ജി. അജിത് കുമാറാണ് സംഘത്തലവൻ.ഫുൾ പ്രൂഫ് സുരക്ഷയാണ് ഒരുക്കുന്നത്. ശ്രീകോവിലിന് ചുറ്റുമാണ് സ്ഥാനമെങ്കിലും പരിസരമാകെ നിരീക്ഷണ വലയത്തിലാണ്. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്നുവരുന്ന അക്രമണവും ചെറുക്കാനുള്ള മാർഗരേഖയും ഉണ്ട്. തീവ്രവാദ വിരുദ്ധ പരിശീലന ഉൾപ്പെടെ നേടിയ സംഘമാണ് കാവലിനുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button