KeralaLatest NewsNews

എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയുക, എന്തിനാണ് എന്നെ പേടിക്കുന്നത് : ബിനീഷ് കോടിയേരി

തിരുവനന്തപുരം : ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും മാസ് റിപ്പോര്‍ട്ട് ചെയ്ത്
ബ്ലോക്ക് ചെയ്യുന്നവര്‍ക്കെതിരെ നടനും അഭിഭാഷകനുമായ ബിനീഷ് കോടിയേരി. എന്തിനാണ് തന്റെ ആശയങ്ങളെയും വാക്കുകളെയും പേടിക്കുന്നതെന്നും തനിക്ക് പറയാനുള്ളത് താന്‍ പറയുക തന്നെ  ചെയ്യുമെന്നും  ബിനീഷ് പറഞ്ഞു. പുതിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പങ്കുവച്ചുകൊണ്ടാണ് ബിനീഷിന്റെ പരാമര്‍ശങ്ങള്‍.

Read Also : ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

‘എന്റെ ആശയങ്ങളോട് പേടി. എന്റെ വാക്കുകളെ പേടി. നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കൂ. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ചു കളയുന്നു. എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു എന്തൊക്കെയാണ് എന്തിനാണ്? എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇനി മുതല്‍ ബിനീഷ് കോടിയേരി എന്ന ഫേസ്ബുക് പേജ് വഴിയും എന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം ഐഡി വഴിയും പങ്കുവയ്ക്കും. എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയുക.’

അഭിഭാഷക ജോലിക്കൊപ്പം സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകുമെന്ന് കഴിഞ്ഞദിവസം ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അഭിനയം തന്റെ പാഷനാണ്, അഭിഭാഷകനാകുന്നത് അഭിനയത്തിന് യാതൊരു തടസവും ഉണ്ടാക്കില്ലെന്നും ബിനീഷ് വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button