KozhikodeKeralaNattuvarthaLatest NewsNews

താമരശ്ശേരി ദേശീയപാതയിൽ അപകടം : നിയന്ത്രണം തെറ്റിയ കാറ് പാലത്തിന് മുകളില്‍ നിന്നും തോട്ടിലേക്ക് വീണു

താമരശ്ശേരി വി വി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി വി മന്‍സൂര്‍ ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്

കോഴിക്കോട് : താമരശ്ശേരി ദേശീയപാതയിൽ കാറ് പാലത്തിന് മുകളില്‍ നിന്നും തോട്ടിലേക്ക് വീണ് അപകടം. ദേശീയപാതയില്‍ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്.

താമരശ്ശേരി വി വി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി വി മന്‍സൂര്‍ ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടമുണ്ടായത്.

Read Also : അശാസ്ത്രീയ നിർമാണം : ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ തലയിൽ ടൈൽസ് ഇളകി വീണ് പരിക്ക്

അതേസമയം, താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം മുസ്‌ലിം ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദേശിയ പാത ഉപരോധിച്ചു. പാലത്തിന്റെ ശോചനീയാവസ്ഥയിൽ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button