Latest NewsUAENewsInternationalGulf

ഫാൻസി നമ്പറുകൾ സ്വന്തമാക്കാം: ദുബായിയിൽ നമ്പർ ലേലം ഡിസംബർ 18 ന്

ദുബായ്: ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ അവസരം ഒരുക്കി ദുബായ്. ഇതിനായി ഡിസംബർ 18 ന് ആർടിഎ നമ്പർ ലേലം സംഘടിപ്പിടിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് അൽ ഹബ്ത്തൂർ സിറ്റിയിലെ ഹിൽട്ടൺ ഹോട്ടലിൽ വെച്ചാണ് ലേലം നടക്കുക.

Read Also: സൗജന്യ ഡ്രൈവറില്ലാ ടാക്‌സികളുടെ സേവനം റോഡുകളിലേക്കും വ്യാപിപ്പിച്ച് അബുദാബി

2,3,4 എന്നിവയ്ക്കു പുറമേ അഞ്ചക്ക ഫാൻസി നമ്പരുകളും ക്യൂ 22, സെഡ് 31 നമ്പരുകളും സ്വന്തമാക്കാൻ അവസരമാണ് ലേലത്തിൽ ഒരുക്കിയിട്ടുള്ളത്. വിന്റേജ് വാഹനങ്ങൾക്കും ബൈക്കുകൾക്കും പ്രത്യേകമായുള്ള നമ്പരുകളും സജ്ജമാക്കിയിട്ടുണ്ട്.

ഡിസംബർ 12 നാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ww.rta.ae എന്ന വെബ്‌സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ലേലത്തിനായി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവര്‍ന്നു: അഞ്ച് അംഗ സംഘത്തിനായി തിരച്ചില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button