Latest NewsNewsInternationalGulfQatar

ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി ബിൽഗേറ്റ്‌സ്

ദോഹ: ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷനുമായ ബിൽഗേറ്റ്സ്. ദോഹയിലെ അമീരി ദിവാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

Read Also: ജയിൽ കവാടത്തിൽ നിന്നും പിണറായി വിജയനെ വെല്ലുവിളിച്ച് ജയിൽ മോചിതനായ ക്രൈം നന്ദകുമാർ

ലോകരാജ്യങ്ങളിൽ ഖത്തർ നടത്തുന്ന സന്നദ്ധ, വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ബിൽഗേറ്റ്‌സ് നന്ദി അറിയിച്ചു. അഫ്ഗാൻ ജനതയ്ക്ക് നൽകുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Read Also: ആണിന്റെ പ്രിവിലേജുകളെ പൊരിച്ചമത്തി കൊണ്ടളക്കുമ്പോൾ മറക്കുന്നു കുടുംബത്തിനായി രാപകൽ നെട്ടോട്ടമോടുന്ന ആൺജന്മങ്ങളെ- അഞ്ജു 

shortlink

Related Articles

Post Your Comments

Related Articles


Back to top button