Latest NewsNewsIndia

ഈ വേര്‍പാടില്‍ ഞാന്‍ അഗാധമായി വേദനിക്കുന്നു, മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരന്‍ : അമിത് ഷാ

ന്യൂഡല്‍ഹി : സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ രാജ്യം തേങ്ങുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . രാജ്യത്തിന് ഇന്ന് സങ്കടകരമായ ദിനമാണെന്നും, മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിന്‍ റാവത്തെന്നും അമിത് ഷാ കുറിച്ചു.

Read Also : ‘ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ ആകാശത്ത് വെച്ചുതന്നെ തീഗോളമായി, അടുക്കാൻ പോലുമായില്ല’: ദൃക്‌സാക്ഷികൾ

‘ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടതിനാല്‍ രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിന്ന് . മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളില്‍ വിവരിക്കാനാവില്ല. ഈ വേര്‍പാടില്‍ ഞാന്‍ അഗാധമായി വേദനിക്കുന്നു ‘ അദ്ദേഹം കുറിച്ചു

കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button