MalappuramLatest NewsKeralaNattuvarthaNews

കോ​ട്ട​ക്ക​ലിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീപിടിച്ചു

മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്

മലപ്പുറം : കോ​ട്ട​ക്ക​ലിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. കോ​ട്ട​ക്ക​ൽ ന​ഗ​ര​ത്തി​ൽ കഴിഞ്ഞ ദിവസം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.

ആ​ര്യ​വൈ​ദ്യ​ശാ​ല ജോ​ലി ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന പ​ണി​ക്ക​ർ​ക്കു​ണ്ട് സ്വ​ദേ​ശി മൊ​യ്തീ​നാ​ണ് ലോ​റി​യി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ഏ​റെ​ദൂ​രം സ​ഞ്ച​രി​ച്ച് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ന് മ​ധ്യേ ലോ​റി നി​ർ​ത്തി​യി​ട്ടു. പി​ന്നാ​ലെ തീ ​ആ​ളി​പ്പ​ട​രുകയായിരുന്നു. ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read Also :തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്നു: യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

സാ​ധ​ന​സാ​മ​ഗ്രി​ക​ള​ട​ക്കം ലോ​റി​യു​ടെ ഉ​ൾ​വ​ശം പൂ​ർ​ണ​മാ​യി അ​ഗ്​​നി​ക്കി​ര​യാ​യി. അ​ര മ​ണി​ക്കൂ​റോ​ളം നി​ന്നു ​ക​ത്തി​യ ലോ​റി മ​ല​പ്പു​റ​ത്തു​ നി​ന്നും തി​രൂ​രി​ൽ​ നി​ന്നും എത്തിയ മൂ​ന്ന് യൂ​ണി​റ്റ് അ​ഗ്​​നി​ശ​മ​ന സേ​ന​ സംഘം ചേർന്നാണ് തീ അണച്ചത്.

കോ​ട്ട​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ എം.​കെ. ഷാ​ജി, വേ​ങ്ങ​ര എ​സ്.​എ​ച്ച്.​ഒ മു​ഹ​മ്മ​ദ് ഹ​നീ​ഫ, മ​ല​പ്പു​റം, തി​രൂ​ർ അ​ഗ്​​നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​പ്ര​തീ​ഷ്, ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​ന​ട​പ​ടി​ക​ൾ. അതേസമയം, തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button