KeralaLatest News

അരുവിത്തുറ വന്നുതാമസിച്ചു കുറച്ചാൾക്കാർ ആയപ്പോഴേക്കും ആ പേര് പോലും ഇല്ലാതാക്കണം എന്നാണ് ഇവരുടെ മനസ്സിലിരുപ്പ്- ജസ്റ്റിൻ

ഈരാറ്റുപേട്ട നെയിം ബോർഡ് വെച്ചാൽ മാത്രമേ കടകൾ നടത്താൻ ലൈസൻസ് കിട്ടുകയുള്ളു എന്ന് പറയുന്ന കൗൺസിലർ ഏത് നെയിം ബോർഡ് വെച്ചാലും അരുവിത്തുറയിലും സമീപ പ്രദേശത്തും ഉള്ള മനുഷ്യർ കടയിൽ കയറിയാലേ കച്ചവടം നടക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം.

കോട്ടയം: അരുവിത്തുറ എന്ന ഒരു സ്ഥലനാമം ഇല്ലെന്ന കൗൺസിലർ അനസിന്റെ പ്രസ്താവനയ്‌ക്കെതിരെ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം ശക്തം. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അനസ് എന്ന സിപിഐഎം കൗൺസിലറെ പാലാ കിഴതടിയൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ കിസ്‌കോ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് വാർഡിൽ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്ന് വിളിച്ചപ്പോൾ അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് പറയുന്നതെന്നാണ് ഇവരുടെ ആരോപണം.

ഇതിന്റെ ശബ്ദരേഖ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അരുവിത്തുറയുടെ പൂർവകാല ചരിത്രം പങ്കുവെച്ചു കൊണ്ട് ജസ്റ്റിൻ ജോർജ് രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രണ്ടായിരത്തോളം വർഷമായി കോട്ടയം ജില്ലയിലെ അരുവിത്തുറ പ്രദേശത്ത് ക്രൈസ്തവർ ജീവിക്കുന്നതാണ്. അരുവിത്തുറയിൽ തോമാശ്ലീഹാ സ്ഥാപിച്ച കുരിശിനെ കുറിച്ച് ചരിത്ര വിവരണങ്ങൾ ഉണ്ട്. പൂഞ്ഞാറിൽ നിന്ന് വരുന്ന ആറിനോട് തീക്കോയിൽ നിന്ന് വരുന്ന ആറ് അരുവിത്തുറ ഭാഗത്ത് കൂടിചേരുന്നത് കൊണ്ടാണ് ആറിന് ആപ്പുറമുള്ള പ്രദേശം ഈരാറ്റുപേട്ടയെന്ന് വിളിക്കപ്പെട്ട് തുടങ്ങിയത്.

പൂഞ്ഞാർ രാജവംശത്തിന് കാവലായി തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ചിലരെ പൂഞ്ഞാറിന് തിരയുന്ന ഈരാറ്റുപേട്ട ഭാഗത്ത് കൊണ്ട് വന്ന് താമസിപ്പിച്ചതോടെയാണ് അരുവിത്തുറ പ്രദേശത്ത് മുസ്ലിം വിഭാഗത്തിൽ പെട്ടവർ താമസിച്ചു തുടങ്ങിയത്. ഈ അടുത്ത കാലം വരെ വളരെ സഹിഷ്ണുത ഉള്ള മനുഷ്യരായിരുന്നു ഈരാറ്റുപേട്ടയിൽ ഉണ്ടായിരുന്നത്. അനധികൃത മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് പണം ഒഴുക്ക് തുടങ്ങിയതോടെയാണ് ഈരാറ്റുപേട്ടയിൽ ചിലർ തലപൊക്കി തുടങ്ങിയത്.

അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകൾക്ക് വ്യത്യസ്ത പിൻകോഡുകളും ഉണ്ട് എന്നതിനാൽ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. ആറുകൾക്ക് കുറുകെ പാലങ്ങൾ ഉണ്ടാവുകയും ടൗൺ വികസിക്കുകയും ചെയ്തപ്പോൾ അരുവിത്തുറ ടൗണും ഈരാറ്റുപേട്ട ടൗണും കൂട്ടിമുട്ടി. അരുവിത്തുറയിൽ ഉള്ള St. George പള്ളിയെ അരുവിത്തുറ പള്ളിയെന്നാണ് ജാതിമത വ്യത്യാസം ഇല്ലാതെ നൂറ്റാണ്ടുകളായി വിളിച്ചു പോരുന്നത്.

ആധാർ കാർഡ് ഇറങ്ങിയ കാലത്ത് അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴിൽ ഉള്ളവരുടെ അഡ്രസ്സിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ വലിയ കലാപം ഉണ്ടായതാണ്. ക്രൈസ്തവരുടെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോർഡുകൾ ആധാർ കലാപത്തിൽ തല്ലി തകർത്തപ്പോൾ സഹായത്തിന് ഉണ്ടായിരുന്നത് തൊട്ടടുത്ത പ്രദേശമായ പനച്ചിപ്പാറയിൽ നിന്ന് എത്തിയ സംഘപരിവാറുകാർ മാത്രമായിരുന്നു.
സമീപ പ്രദേശത്തെ ക്രൈസ്തവർ ഈരാറ്റുപേട്ടക്കാരുടെ കടകൾ ബഹിഷ്കരിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയപ്പോൾ കല്ലറങ്ങാട്ട് പിതാവ് ഇടയലേഖനം എഴുതിയാണ് സ്ഥിതി ശാന്തമാക്കിയത്.

ക്രൈസ്തവരുടെ ഇടയിൽ മുസ്ലിം വിരുദ്ധത ഉണ്ടാകാതിരിക്കാനായി ഇടയലേഖനം എഴുതിയ പിതാവിന് തന്നെ ഇസ്ലാമിസ്റ്റുകളുടെ ശല്യം സകല പരിധിയും കടന്നപ്പോൾ പ്രതികരിക്കേണ്ടി വന്നത് നമ്മൾ കണ്ടതാണ്.
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അനസ് എന്ന സിപിഐഎം കൗൺസിലറെ പാലാ കിഴതടിയൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ കിസ്‌കോ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് വാർഡിൽ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്ന് വിളിച്ചപ്പോൾ അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് പറയുന്നത്.

അരുവിത്തുറ പ്രദേശത്ത് വന്നു താമസിച്ചു കുറച്ചാൾക്കാർ ആയപ്പോഴേക്കും അരുവിത്തുറ എന്ന പേര് പോലും ഇല്ലാതാക്കണം എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ മനസ്സിലിരുപ്പ്. അരുവിത്തുറ പള്ളി ഇരിക്കുന്ന ഭാഗം അരുവിത്തുറ ഭാഗം എന്നാണ് അറിയപ്പെടുന്നതെങ്കിലും അരുവിത്തുറ എന്ന സ്ഥലപ്പേര് ഇല്ല, ഈരാറ്റുപേട്ടക്കാരോട് ഒരിക്കലും അരുവിത്തുറ എന്ന പേര് പറയാൻ പാടില്ല, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലറോട് സംസാരിക്കുമ്പോൾ അരുവിത്തുറ എന്ന് ഒരിക്കലും പറയാൻ പാടില്ല എന്നൊക്കെയാണ് പറയുന്നത്.

ഈ പ്രദേശങ്ങളിലെ ഹൈന്ദവരും, ക്രൈസ്തവരുമായ മനുഷ്യർക്ക് അരുവിത്തുറയും ഈരാറ്റുപേട്ടയും തമ്മിലുള്ള വ്യത്യാസവും ഈരാറ്റുപേട്ടക്കാർ എങ്ങനെ ഉള്ളവർ ആണെന്നും നല്ല പോലെ അറിയാവുന്നതാണ്. ഈരാറ്റുപേട്ട നെയിം ബോർഡ് വെച്ചാൽ മാത്രമേ കടകൾ നടത്താൻ ലൈസൻസ് കിട്ടുകയുള്ളു എന്ന് പറയുന്ന കൗൺസിലർ ഏത് നെയിം ബോർഡ് വെച്ചാലും അരുവിത്തുറയിലും സമീപ പ്രദേശത്തും ഉള്ള മനുഷ്യർ കടയിൽ കയറിയാലേ കച്ചവടം നടക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button