KeralaNattuvarthaLatest NewsIndiaNews

കേരളത്തെ ശാസ്‌ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റും: കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: കേരളത്തെ ശാസ്‌ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റുമെന്ന് കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷ അടിത്തറയും നവോത്ഥാനമൂല്യങ്ങളും ഇല്ലാതാക്കി കേരളത്തെ വലതുപക്ഷത്താക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ശാസ്‌ത്രബോധവും ചരിത്രബോധവും സമൂഹത്തിന്‌ നഷ്‌ടമായാല്‍ മതമൗലികവാദികള്‍ക്കും വര്‍ഗീയശക്തികള്‍ക്കും എളുപ്പം കടന്നുകയറാന്‍ കഴിയുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

Also Read:ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

‘ശാസ്‌ത്രബോധമുള്ള സമൂഹത്തെ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം സാക്ഷരതാ പ്രസ്ഥാനം പോലെ ജനകീയ മുന്നേറ്റമാക്കണം. ഇതിന്‌ സിപിഐ എം നേതൃത്വം നല്‍കും. സംസ്ഥാനത്തിന്റെ വികസനം തടയാനുള്ള പ്രചാരണം നടക്കുകയാണ്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ അതിവേഗ റെയില്‍ പദ്ധതി എന്ന ആശയം വന്നപ്പോള്‍ പ്രതിപക്ഷത്തിരുന്ന്‌ സിപിഐ എം പിന്തുണച്ചു. അന്ന്‌ അതിവേഗ റെയില്‍ പറഞ്ഞവര്‍ ഇപ്പോള്‍ അര്‍ധ അതിവേഗ റെയിലിനെ എതിര്‍ക്കുന്നു’, കോടിയേരി ചൂണ്ടിക്കാട്ടി.

‘യുഡിഎഫ്‌ ഭരണകാലത്ത്‌ ദേശീയപാത 45 മീറ്ററോ 30 മീറ്ററോ എന്ന്‌ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച വന്നപ്പോള്‍ 45 മീറ്റര്‍ വേണമെന്ന്‌ പ്രതിപക്ഷത്തിരുന്ന്‌ സിപിഐ എം നിലപാടെടുത്തു. സംസ്ഥാനത്തിന്‌ മുന്നോട്ടുപോകാന്‍ നാലുവരി ദേശീയപാതയും മലയോരപാതയും തീരദേശപാതയും ദേശീയ ജലപാതയും സെമി സ്‌പീഡ്‌ റെയിലും ഉള്‍പ്പെടെയുള്ള ഗതാഗതസംവിധാനം കൂടിയേ കഴിയൂ. ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ കൂടുതല്‍ വിലയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നല്‍കുന്നത്’, കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button