CricketLatest NewsNewsSports

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച അവസരമാണിത്: ഹര്‍ഭജന്‍ സിംഗ്

മുംബൈ: ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് ഇതാണ് സുവര്‍ണാവസരമെന്ന് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്. ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍പത്തെപോലെ അപകടകാരികളെല്ലെന്നും ഭാജി പറഞ്ഞു.

‘ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഏറ്റവും മികച്ച അവസരമിതാണെന്ന് ഞാന്‍ കരുതുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിനെ നോക്കുകയാണെങ്കില്‍, അവര്‍ മുന്‍പത്തെ പോലെ കരുത്തരല്ല. കഴിഞ്ഞ പര്യടനത്തില്‍ പോലും എബി ഡിവില്ലിയേഴ്‌സിനെയും ഫാഫ് ഡുപ്ലെസിയെയും പോലുള്ള കളിക്കാര്‍ ഇന്ത്യയെ ജയിക്കാന്‍ അനുവദിച്ചില്ല’.

Read Also:- ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുന്‍പ് കഴിക്കൂ!

‘ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നല്ല കളിയാണ് കാഴ്ചവച്ചിരുന്നത്. എന്നാല്‍ അവിടെ ഒരിക്കല്‍ പോലും ജയിക്കാനായിട്ടില്ല. ഇക്കുറി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് മോശമാണ്. അതിനാലാണ് ഇന്ത്യക്കു മുന്നിലുള്ളത് സുവര്‍ണാവസരമാണെന്ന് പറയാന്‍ കാരണം’ ഹര്‍ഭജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button