KeralaLatest NewsIndiaNews

‘ഇന്നലെ കൂടി വിളിച്ചതേ ഉള്ളു, നല്ലൊരു സുഹൃത്ത് ആയിരുന്നു’, മരിച്ച മലയാളി സൈനികന്റെ വേർപാടിന്റെ ഞെട്ടലിൽ നാട്ടുകാർ

തൃശൂര്‍ : സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉണ്ടായിരുന്നു. തൃശൂര്‍ മരത്തക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപ് ആണ് അപകടത്തിൽ മരണപ്പെട്ടത്. എയര്‍ക്രാഫ്റ്റല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്ന പ്രദീപിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.

പ്രദീപ് നല്ലൊരു സുഹൃത്ത് ആയിരുന്നുവെന്നും ഇന്നലെ കൂടി സംസാരിച്ചതേ ഉള്ളുവെന്നും സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ തന്നെ മരണവിവരം പ്രദീപിന്റെ ഭാര്യയേയും കുടുംബത്തെയും അറിയിച്ചുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ പ്രദീപും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത് ഡി.എൻ.എ പരിശോധനാ ഫലം പുറത്തുവന്ന ശേഷമായിരുന്നു.

ബുധനാഴ്ച പകൽ ഊട്ടിക്കു സമീപമുള്ള കുനൂരിലാണ് സിഡിഎസ് ജന. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേർ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചത്. ഹെലികോപ്ടറിലുണ്ടായിരുന്ന 14 യാത്രക്കാരില്‍ 13 പേരും അപകടത്തില്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button