ThiruvananthapuramKeralaNattuvarthaNews

വാഗ്ദാനം നൽകിയ ജോലി നൽകുന്നില്ല : കായികതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ടോം ജോസഫ്

കൊച്ചി: ഉറപ്പ് നൽകിയ ജോലിക്കായി വർഷങ്ങൾ കാത്തിരുന്ന് മടുത്ത് ഒടുവിൽ സെക്രട്ടറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന കായികതാരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് വോളിബോള്‍ താരം ടോം ജോസഫ്.

Also Read : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ സ്വന്തമാക്കാൻ ഭക്തർക്ക് അവസരം: പരസ്യലേലത്തിനൊരുങ്ങി ദേവസ്വം ഭരണസമിതി

ഒരു കാലത്ത് ചുറുചുറുക്കോടെ വെയിലും, മഴയും, മഞ്ഞും കൊണ്ടവരാണവർ. നമുക്കു വേണ്ടി.കേരളത്തിനു വേണ്ടി.അങ്ങനെ സ്വയം മറന്നു പോരാടിയരെ അവഗണിക്കുന്നത് ശരിയല്ലെന്ന് ടോം ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഉറപ്പ് നൽകിയ ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് മെഡൽ ജേതാക്കൾ ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button