KeralaLatest NewsNewsIndia

‘കേരളത്തിൽ ഏറ്റവും കൂടുതൽ വ്യക്തി ആക്രമണം നേരിടുന്ന സ്ത്രീ വീണാ വിജയൻ’: വീണയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ സോഷ്യൽ മീഡിയായിൽ പ്രതിഷേധം. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും പരസ്യമായി അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിക്കെതിരെയാണ് വിമർശനം രൂക്ഷമാകുന്നത്. എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവർ രംഗത്ത് വന്നു.

സംഭവത്തിൽ വൈറലാകുന്ന കുറിപ്പ്:

‘ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ ഇതര സംഘടനാ പ്രവർത്തനം നടത്തുന്നവരുടെ രാഷ്ട്രീയ ബോധം ‘ലീഗ് വിരുദ്ധത’ എന്ന കേവല രാഷ്ട്രീയം മാത്രമാണ് എന്ന ചിന്തയായിരുന്നു ഇതുവരെ. ആ രാഷ്ട്രീയത്തിൽ അത്രത്തോളം സ്ത്രീ പക്ഷമുണ്ടെന്നു ഇപ്പോൾ മനസിലാക്കുന്നു, ആ രാഷ്ട്രീയത്തിൽ അത്രത്തോളം മാനവികതയുണ്ടെന്ന് ഇപ്പോൾ പ്രകടമാകുന്നു., ആ രാഷ്ട്രീയത്തിൽ അങ്ങേയറ്റം പുരോഗമനധാര ഉൾക്കൊണ്ടിട്ടുണ്ടെന്ന് തൊട്ടറിയുന്നു. എത്രത്തോളം പുരോഗമനം നടിച്ചാലും അത്രത്തോളം മലിനമാണ് മുസ്ലീം ലീഗ് എന്ന ആൾകൂട്ടം. ലീഗിന്റെ നേതാക്കളോട് പറയാനുള്ളത്. കാലം മാറി, നാല് താലിബാനികൾ നിരന്നു നിന്ന് പ്രസംഗിച്ചാൽ ചോർന്നുപോകുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ പ്രത്യേയ ശാസ്ത്ര ബോധം. മനസിലാക്കിയാൽ നല്ലത്’.

മറ്റൊരു വൈറൽ കുറിപ്പ്:

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ് എന്നു മുസ്ലിംലീഗ് സംസ്ഥാന നേതാവ്. അതിനൊത്ത അണികൾ പറയുന്നതാകട്ടെ, ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നാണ്. ഇതു പറയാനാണ് അവർ ആയിരക്കണക്കായി കോഴിക്കോട് കടപ്പുറത്ത് കൂടിയത്. ഇതാണ് ശരിയായ ലീഗ്. ഇന്നത്തെ മുസ്ലിം ലീഗ്. മനുഷ്യരുടെ വ്യക്തിജീവിതത്തെ പറ്റി അശ്ലീലം പറയുന്ന, സ്ത്രീകളെ അപമാനിക്കുന്ന, കൊടിയ ജാതിയത കൊണ്ടുനടക്കുന്ന ഒരു കൂട്ടം. അവർ കേരള രാഷ്ട്രീയത്തിന്റെ കുപ്പത്തൊട്ടിയിലാകുന്ന കാലം അടുത്തിരിക്കുന്നു. ഒന്നുകൂടി, കേരളത്തിൽ ഒരുപക്ഷേ ഏറ്റവും വ്യക്തി ആക്രമണം നേരിടുന്ന സ്ത്രീ വീണാ വിജയൻ ആയിരിക്കാം. ഇത്തരം കൂട്ടമായ ആക്രമണങ്ങൾ നേരിടുന്ന ഏതൊരു സാധാരണ സ്ത്രീക്കും പിന്തുണയുമായി ഉണ്ടാവുമായിരുന്ന സാംസ്കാരികനായകർക്ക് പക്ഷേ വീണ നേരിടുന്ന ആക്രമണം ഒരു വിഷയമല്ല.
അതിലും ഒരേയൊരു കാരണമേ ഉള്ളൂ. മുണ്ടയിൽ കോരന്റെ മകൻ കെ. വിജയന്റെ രാഷ്ട്രീയം, അയാൾ മുറുകെപ്പിടിക്കുന്ന അയാളുടെ പാർട്ടി. വീണയ്ക്ക് ഐക്യദാർഢ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button