AlappuzhaKeralaNattuvarthaNews

പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചതിന് പിന്നാലെ ആ​ല​പ്പു​ഴ​യി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം

ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശക്തമാക്കാൻ തീ​രു​മാ​നി​ച്ച​ത്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശക്തമാക്കാൻ തീ​രു​മാ​നി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​മ്പ​ക്കു​ളം, നെ​ടു​മു​ടി, മു​ട്ടാ​ര്‍, വീ​യ​പു​രം, ക​രു​വാ​റ്റ, തൃ​ക്കു​ന്ന​പ്പു​ഴ, ത​ക​ഴി, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ലും താ​റാ​വ്, കോ​ഴി, കാ​ട, വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ ഇ​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

Read Also: റേഷൻ അരി കൊണ്ട് നല്ല സോഫ്റ്റ് പുട്ട് തയാറാക്കാം

ത​ക​ഴി പ​ഞ്ചാ​യ​ത്ത് 10-ാം വാ​ര്‍​ഡി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ പ​ക്ഷി​ക​ളെ കൊ​ന്ന് സു​ര​ക്ഷി​ത​മാ​യി മ​റ​വു ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​തും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തും പൊ​ലീ​സ് ആണ്. ഈ ​വാ​ര്‍​ഡി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button