Latest NewsNewsIndia

വികാരഭരിതമായി രാജ്യം ജനറൽ ബിപിൻ റാവത്തിനു അന്ത്യയാത്ര ഒരുക്കിയപ്പോൾ ഗോവയിൽ നൃത്തം ആസ്വദിച്ച് പ്രിയങ്ക ഗാന്ധി

അടുത്ത വർഷം ഗോവയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിടാനാണ് പ്രിയങ്ക ഗോവയിൽ എത്തിയത്.

ഗോവ: ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വിടവാങ്ങിയ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും വികാരഭരിതമായി രാജ്യം യാത്രാമൊഴി നൽകുന്ന സമയത്ത് ഗോവയിൽ നൃത്തം ആസ്വദിച്ച്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

അടുത്ത വർഷം ഗോവയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിടാനാണ് പ്രിയങ്ക ഗോവയിൽ എത്തിയത്. രാജ്യം മുഴുവൻ വേദനയോടെ ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികർക്ക് യാത്രാമൊഴി നൽകുമ്പോൾ മോർപിർള ഗ്രാമത്തിൽ യുവാക്കളുമായ് ആശയവിനിമയം, ആദിവാസി സ്ത്രീകളുടെ നൃത്തം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് തന്റെ ഗോവ യാത്ര ആസ്വദിച്ച പ്രിയങ്കയ്ക്ക് നേരെ വിമർശനം.

read also : ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എളിമരം കരീം

പ്രിയങ്ക ഉൾപ്പെടുന്ന ഗാന്ധി-നെഹ്‌റു കുടുംബം രക്തസാക്ഷികളോട് അനാദരവ് കാണിക്കുന്നത് ഇത് ആദ്യമല്ല. 1971ലെ യുദ്ധത്തിൽ ഇന്ത്യയുടെ വിജയ ശില്പിയായിരുന്ന മനേക്ഷയുടെ ശവസംസ്കാര ചടങ്ങിൽ യുപിഎ ചെയർപേഴ്സണായ സോണിയ അനാദരവ് കാട്ടിയിട്ടുണ്ട്. 2008 ജൂണിൽ മിലിട്ടറി ഹോസ്പിറ്റൽ അന്തരിച്ച മനേഷയുടെ ശവസംസ്കാര ചടങ്ങിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ വിട്ടുനിന്നു. കൂടാതെ 13 വർഷം മുമ്പ് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബ (എൽഇടി) മുംബൈ ആക്രമിച്ച സംഭവത്തിൽ 165 സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ മരിച്ചവർക്കായി രാജ്യം മുഴുവൻ ദുഖിച്ചപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി മൂഡിൽആയിരുന്നുവെന്ന റിപ്പോർട്ടുകളാണ് അന്ന് പുറത്തു വന്നത്. ഡൽഹിയിലെ രാധേയ് മോഹൻ ചൗക്കിലുള്ള ഫാം ഹൗസിൽ നടന്ന സമീർ ശർമ്മയുടെ വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ് നേതാക്കൾ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഗോവയില്‍ എത്തിയെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് ദുർബലമാകുന്നതിന്റെ സൂചനകളാണ് കാണുന്നത്. പോര്‍വോറിം നിയമസഭാ മണ്ഡലത്തിൽ ജനസ്വാധീനമുള്ള ഒരുകൂട്ടം നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവച്ചു കഴിഞ്ഞു. ദക്ഷിണ ഗോവയില്‍ നിന്നുള്ള മുതിര്‍ന്ന തോവ് മൊറീനോ റിബെലോയും രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button