Latest NewsIndia

കുട്ടികളെ ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിച്ച സംഭവം : അധികൃതർക്കെതിരെ നടപടിയെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ

ആശ്രമത്തിലെ ബ്രദർ എന്ന് വിളിക്കുന്നയാൾ ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിപ്പിക്കുന്നുവെന്നാണ് പരാതി.

ഭോപ്പാൽ: മൈനറായ കുട്ടികളെ ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിപ്പിച്ച സംഭവത്തിൽ നടപടിയെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. കുട്ടികൾ വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട് . തുടർന്ന് കുട്ടികൾ സംഭവം പുറത്തറിയിക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.ജില്ലയിലെ സേവാധാം ആശ്രമത്തിലെ ചിലർ ആശ്രമത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാവാത്ത കുട്ടികളോട് ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിച്ചെന്നാണ് കുട്ടികൾ പറയുന്നത്.

ആശ്രമത്തിലെ ബ്രദർ എന്ന് വിളിക്കുന്നയാൾ ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിപ്പിക്കുന്നുവെന്നാണ് പരാതി. എന്നാൽ കുട്ടികളുടെ ആരോപണം നിഷേധിച്ച് ഇയാൾ രംഗത്തെത്തി. സംഭവം വിവാദമായതോടെ ദേശീയ ബാലാവകാശ കമ്മീഷൻ നടപടിയെടുക്കുകയായിരുന്നു.സാഗർ എസ്പി തരുൺ നായിക്കിന് ദേശീയ ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് കത്തയച്ചു.സംഭവം ഗൗരവമായി കാണണമെനന്നും രണ്ടുദിവസത്തിനുള്ളിൽ ശക്തമായ നടപടിയെടുക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button