Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി: പ്രതീക്ഷയോടെ പ്രവാസികൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുവൈത്തിൽ സന്ദർശനം നടത്തുവെന്ന് വാർത്തകൾ പുറത്തുവന്നതോടെ കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികളെല്ലാം വലിയ പ്രതീക്ഷയിലാണ്.  ജനുവരി ആദ്യമാണ് അദ്ദേഹം കുവൈത്തിലും യുഎഇയിലും സന്ദർശനം നടത്തുന്നത്. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. 1981 ലായിരുന്നു ഇന്ദിരാഗാന്ധി കുവൈത്തിൽ സന്ദർശനം നടത്തിയത്. 1965 ൽ രാഷ്ട്രപതി ഡോ.സക്കീർ ഹുസൈനും കുവൈത്ത് സന്ദർശിച്ചിരുന്നു.

Read Also: ‘പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ല’: പരാതിയുമായി പൃഥ്വിരാജ് ചിത്രത്തിലെ 35 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ

കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട മെഡിക്കൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ പങ്കാളിയായ ആദ്യ രാജ്യമാണു കുവൈത്ത്. വലിയ സഹായമാണ് കുവൈത്ത് ഇന്ത്യക്കായി നൽകിയത്. ഇന്ത്യയും കുവൈത്തും തമ്മിൽ വളരെ മികച്ച ബന്ധമാണുള്ളത്.

പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തോടെ വ്യാപാരമേഖലയിലും പ്രഫഷനൽ രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: അഫ്ഗാനിലെ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രശംസിച്ച് മജീന്ദർ സിംഗ് സിർസ

shortlink

Related Articles

Post Your Comments

Related Articles


Back to top button